തിരുവനന്തപുരം: കെ. പി. എം. എസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച നവ സംഗമം ഹൈക്കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് ബി. കമാല്‍ പാഷ ഉദ്ഘാടനം ചെയ്തു. സംവരണ ലക്ഷ്യം കാര്യക്ഷമമാകണമെങ്കില്‍ ജാതി സെന്‍സസ് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിലും സിവില്‍ സര്‍വീസിലും പട്ടിക വിഭാഗങ്ങള്‍ കൂടുതലായി കടന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യര്‍ ആധുനിക സമൂഹത്തിലും ജാതീയമായി വേര്‍തിരിഞ്ഞു നില്‍ക്കുന്നതാണ് കാണാന്‍ കഴിയുന്നതെന്നും സാമ്പത്തികമായി മെച്ചപ്പെട്ടാല്‍ മാത്രമേ സാമൂഹ്യമായ മെച്ചപ്പെടല്‍ സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാത്മാ അയ്യങ്കാളി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് സി. രാജപ്പന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആലംകോട് സുരേന്ദ്രന്‍ കെ.പി.എം.എസ് പ്രവര്‍ത്തനരേഖ അവതരിപ്പിച്ചു.