സ്ത്രീത്വത്തെ അപമാനിച്ചു; സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി മാധ്യമ പ്രവര്‍ത്തക

മോശം ഉദ്ദേശത്തോടെ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കി.

author-image
Priya
New Update
സ്ത്രീത്വത്തെ അപമാനിച്ചു; സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി മാധ്യമ പ്രവര്‍ത്തക

കോഴിക്കോട്: മോശം ഉദ്ദേശത്തോടെ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കി.

സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്‌തെന്നുമാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

നടനെതിരെ കേസെടുക്കണമെന്നും മാധ്യമപ്രവര്‍ത്തക ആവശ്യപ്പെട്ടു. പരാതി നല്‍കിയതിനെ തുടര്‍ന്ന് സംഭവം അന്വേഷിക്കുമെന്ന് കമ്മീഷ്ണര്‍ വ്യക്തമാക്കി. നടക്കാവ് പൊലീസിന് പരാതി കൈമാറി.

സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ലെന്നും വിശദീകരണമായിട്ടാണ് തോന്നിയതെന്നും മാധ്യമപ്രവര്‍ത്തക നേരത്തെ പറഞ്ഞിരുന്നു.

തനിക്ക് തെറ്റായി തോന്നിയെങ്കില്‍ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടത്.

സുരേഷ് ഗോപിയുടേത് മോശമായ സ്പര്‍ശനം ആയിട്ടാണ് അനുഭവപ്പെട്ടത്. അത് കൊണ്ടാണ് ആ രീതിയില്‍ പ്രതികരിച്ചത്. ഒരു മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇനി ഇങ്ങനെ ഒരു അനുഭവമുണ്ടാവകരുതെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു.

 

journalist Suresh Gopi