'അപമാനിക്കപ്പെട്ടാൽ ബിജെപി വിടണം,നിങ്ങളുടെ വിജയം ഞങ്ങൾ ഉറപ്പാക്കും..'; ഗഡ്കരിയോട് ഉദ്ധവ് താക്കറെ

ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഞങ്ങൾ നിങ്ങളെ മന്ത്രിയാക്കും. അത് അധികാരങ്ങളുള്ള ഒരു പദവിയായിരിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു

author-image
Greeshma Rakesh
New Update
'അപമാനിക്കപ്പെട്ടാൽ ബിജെപി വിടണം,നിങ്ങളുടെ വിജയം ഞങ്ങൾ ഉറപ്പാക്കും..'; ഗഡ്കരിയോട് ഉദ്ധവ് താക്കറെ

മുംബൈ: അപമാനിക്കപ്പെട്ടാൽ ബിജെപി വിടാൻ വീണ്ടും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ. അഴിമതി ആരോപണത്തിൻ്റെ പേരിൽ ബിജെപി ഒരിക്കൽ ലക്ഷ്യമിട്ടിരുന്ന മുൻ കോൺഗ്രസ് നേതാവായ കൃപാശങ്കർ സിങ്ങിനെപ്പോലുള്ളവർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടി. എന്നാൽ ഗഡ്കരിയുടെ പേര് പട്ടികയിൽ കാണാനില്ല. രണ്ട് ദിവസം മുമ്പ് ഇക്കാര്യം ഗഡ്കരിയോട് പറഞ്ഞിരുന്നു. ഇത് വീണ്ടും ആവർത്തിക്കുകയാണെന്നും  താക്കറെ പറഞ്ഞു.

നിങ്ങളെ അപമാനിക്കുകയാണെങ്കിൽ ബിജെപി വിട്ട് മഹാ വികാസ് അഘാഡി സഖ്യത്തിൽ ചേരണം.നിങ്ങളുടെ വിജയം ഉറപ്പാക്കൂ. ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഞങ്ങൾ നിങ്ങളെ മന്ത്രിയാക്കും. അത് അധികാരങ്ങളുള്ള ഒരു പദവിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കിഴക്കൻ മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലെ പുസാദിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു താക്കറെ.

അതെസമയം താക്കറെയുടെ ക്ഷണം അപക്വവും വിഡ്ഢിത്തവുമാണെന്ന് നിതിൻ ഗഡ്കരി പ്രതികരിച്ചു.ബിജെപിക്ക് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്ന ഒരു സമ്പ്രദായമുണ്ടെന്നും ശിവസേന (യുബിടി) നേതാവ് ബിജെപി പാർട്ടി നേതാക്കളെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

 

LOK SABHA ELECTIONS UDDHAV THACKERAY Shiv Sena Nitin Gadkari BJP