ബലാത്സംഗവും കവർച്ചയും എല്ലാ രാജ്യത്തുമുണ്ട്; ഇന്ത്യയെ പഴിക്കേണ്ടെന്ന് ഝാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് യുവതി

എല്ലാ രാജ്യങ്ങളിലും നിയമലംഘനങ്ങൾ നടക്കുന്നുണ്ടെന്നും ഇന്ത്യയിലായത് കൊണ്ട് നമ്മൾ അസംബന്ധം പറയരുതെന്നും ഝാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് യുവതി

author-image
Greeshma Rakesh
New Update
ബലാത്സംഗവും കവർച്ചയും എല്ലാ രാജ്യത്തുമുണ്ട്; ഇന്ത്യയെ പഴിക്കേണ്ടെന്ന് ഝാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് യുവതി

റാഞ്ചി: എല്ലാ രാജ്യങ്ങളിലും ബലാത്സംഗവും കവർച്ചയും നടക്കുന്നുണ്ടെന്നും ഇന്ത്യയെ മാത്രം കുറ്റം പറയേണ്ടതില്ലെന്നും ഝാർഖണ്ഡിൽ കൂട്ടബലാത്സംഗത്തിനിരയായ സ്പാനിഷ് യുവതി.ഇന്ത്യ മഹത്തായ രാജ്യമാണെന്നും എല്ലാവരും സന്ദർശിക്കണമെന്നും ട്രാവൽ വ്ലോഗറായ യുവതി സമൂഹമാധ്യമത്തിൽ കുറിച്ചു.

‘‘ഒരു ബലാത്സംഗമോ കവർച്ചയോ നിങ്ങൾക്ക്, നിങ്ങളുടെ സഹോദരൻ, നിങ്ങളുടെ അമ്മ, നിങ്ങളുടെ മകൾ, ആർക്കും സംഭവിക്കാം.ലോകത്തിലെ ഒരു രാജ്യത്തും ആരും അതിൽ നിന്ന് മുക്തരല്ല.സ്പെയിനിൽ ഇത് പല തവണ സംഭവിച്ചിട്ടുണ്ട്.ലോകമെമ്പാടും ഇത് സംഭവിച്ചിട്ടുണ്ട്. സ്പെയിൻ, ബ്രസീൽ, അമേരിക്ക തുടങ്ങിയ എല്ലാ രാജ്യങ്ങളിലും നിയമലംഘനങ്ങൾ നടക്കുന്നുണ്ട്.അതിനാൽ ഇന്ത്യയിലായത് കൊണ്ട് നമ്മൾ അസംബന്ധം പറയരുത്.’’ -ദമ്പതികൾ സമൂഹമാധ്യമത്തിൽ കുറിച്ചു.

മാർച്ച് ഒന്ന് വെള്ളിയാഴ്ച രാത്രിയാണ് ഝാർഖണ്ഡിലെ ദുംക ജില്ലയിലെ ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറുമഹട്ടിൽ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. വിനോദ സഞ്ചാരികളായ യുവതിയും പങ്കാളിയും ടെന്റിൽ താമസിക്കുമ്പോഴാണ് ഒരു സംഘമാളുകളെത്തി പീഡിപ്പിച്ചത്.

എട്ടു പേർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. ഇതിൽ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാർഖണ്ഡിലുണ്ടായിരുന്ന ദിവസത്തെ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.

പ്രതി കണ്ടെത്താൻ സഹായിച്ച പൊലീസിനും പൊതുജനങ്ങൾക്കും സമൂഹ മാധ്യമത്തിലൂടെ സ്പാനിഷ് ദമ്പതികൾ നന്ദി പറഞ്ഞു. അതിനിടെ, കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ ഝാർഖണ്ഡ് സർക്കാർ കൈമാറിയിരുന്നു.വിദേശ വനിതക്ക് നേരെയുള്ള അതിക്രമത്തിൽ ഝാർഖണ്ഡ് ഹൈകോടതി സ്വമേധയാ ഇടപെട്ടിരുന്നു.

ട്രാവൽ വ്ലോഗർമാരായ യുവതിയും പങ്കാളിയും ബംഗ്ലാദേശിൽ നിന്നും ഇരുചക്രവാഹനത്തിലാണ് ഝാർഖണ്ഡിലെത്തിയത്. ബിഹാർ വഴി നേപ്പാളിലേക്ക് പോകാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. ഇതിനിടെയാണ് യുവതി പീഡനത്തിനിരയായത്.

 

india Jharkhand Spanish women gang rape case Spanish Vlogger