'ഇന്ത്യ'യില്‍ വിള്ളല്‍; മദ്ധ്യപ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെ.ഡി.യുവും

ഇന്ത്യ മുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെ.ഡി.യു തീരുമാനിച്ചു. നേരത്തെ 40 ഓളം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ എസ്.പിയും തീരുമാനിച്ചിരുന്നു.

author-image
Web Desk
New Update
'ഇന്ത്യ'യില്‍ വിള്ളല്‍; മദ്ധ്യപ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെ.ഡി.യുവും

ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ജെ.ഡി.യു തീരുമാനിച്ചു. നേരത്തെ 40 ഓളം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ എസ്.പിയും തീരുമാനിച്ചിരുന്നു. ഒറ്റയ്ക്ക് മത്സരിക്കാനാണ് എ.എ.പിയുടെയും തീരുമാനം. ജെ.ഡി.യു ഇന്നലെ അഞ്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

കോണ്‍ഗ്രസുമായി ചേര്‍ന്ന് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ജെ.ഡി.യു ചര്‍ച്ച നടത്തിയെങ്കിലും കോണ്‍ഗ്രസ് സമീപനം മൂലം ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സ്വന്തം നിലയില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചതെന്ന് ജെ.ഡി.യു ജനറല്‍ സെക്രട്ടറി അഫാഖ് അഹമ്മദ് ഖാന്‍ പറഞ്ഞു. 12 സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കും. അദ്ദേഹം അറിയിച്ചു.

എസ്.പിക്ക് സീറ്റ് നല്‍കാത്തത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് നടത്തിയ അഭിപ്രായ പ്രകടനം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഭിന്നത പ്രകടമാകുന്ന തരത്തിലായി. മദ്ധ്യപ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എസ്.പിക്ക് നാല് സീറ്റുകള്‍ നല്‍കാന്‍ പിസിസി അദ്ധ്യക്ഷന്‍ കമല്‍ നാഥിനോട് പറഞ്ഞിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പറയുന്നത്. എന്നാല്‍ അതിന് ശേഷം എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

election madhyapradesh JDU India league