ജെഡിഎസ് നേതാക്കള്‍ രണ്ടുതട്ടില്‍, സി കെ നാണുവിനെ തള്ളി മാത്യു ടി തോമസ്

ജനതാദള്‍ (സെക്യുലര്‍) ദേശീയ വൈസ് പ്രസിഡന്റ് സി കെ നാണുവിന്റെ നേതൃത്വത്തില്‍ 15 ന് വിളിച്ചുചേര്‍ത്ത ദേശീയ നിര്‍വാഹക സമിതി യോഗവുമായി കേരള ഘടകത്തിന് ബന്ധമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്.

author-image
Web Desk
New Update
ജെഡിഎസ് നേതാക്കള്‍ രണ്ടുതട്ടില്‍, സി കെ നാണുവിനെ തള്ളി മാത്യു ടി തോമസ്

തിരുവനന്തപുരം: ജനതാദള്‍ (സെക്യുലര്‍) ദേശീയ വൈസ് പ്രസിഡന്റ് സി കെ നാണുവിന്റെ നേതൃത്വത്തില്‍ 15 ന് വിളിച്ചുചേര്‍ത്ത ദേശീയ നിര്‍വാഹക സമിതി യോഗവുമായി കേരള ഘടകത്തിന് ബന്ധമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്. നേതൃത്വത്തിന്റെ ബിജെപി ബാന്ധവത്തിനെതിരെയാണ് സി കെ നാണുവിന്റെ നേതൃത്വത്തില്‍ നീക്കം.

തിരുവനന്തപുരത്താണ് യോഗം വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ കര്‍ണാടക സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് ദേശീയ പ്രസിഡന്റ് എച്ച് ഡി ദേവഗൗഡ പുറത്താക്കിയ സി എം ഇബ്രാഹീം ഉള്‍പ്പെടെയുള്ള വിമത നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഒരു വിഭാഗം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ബിജെപിയുമായി കൂട്ടുചേരുമെന്ന് ദേശിയ അധ്യക്ഷന്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചശേഷം ക്ടോബറില്‍ ഒരു തവണ സംസ്ഥാന നിര്‍വാഹക സമിതിയും രണ്ട് തവണ സംസ്ഥാന സെക്രട്ടറിയേറ്റും ചേര്‍ന്നിട്ടുണ്ടായിരുന്നു. എന്നാല്‍, ഇത്തരമൊരു ദേശീയ നിര്‍വാഹക സമിതി യോഗം വിളിക്കുവാന്‍ ആ യോഗങ്ങളില്‍ ആരും ആവശ്യപ്പെട്ടിരുന്നില്ല. യോഗം വിളിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല-മാത്യു ടി തോമസ് പ്രസ്താവനയില്‍ അറിയിച്ചു.

 

kerala JDS mathew t thomas c k nanu