തിരുവനന്തപുരം: സ്‌പെഷല്‍ സബ് ജയില്‍ സൂപ്രണ്ടിനെ വീട്ടുമുറ്റത്തെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ മാവറത്തല സരസില്‍ എം.സുരേന്ദ്രന്‍ (55) ആണു മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സ്, നാട്ടുകാര്‍ എന്നിവരെത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിന്ദു. മകന്‍: നിഖില്‍.
വിരമിക്കാന്‍ 4 മാസമുള്ളപ്പോഴാണ് മരണം. കുറച്ചുദിവസമായി സുരേന്ദ്രന്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നെന്നും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. മാനസിക അസ്വസ്ഥത മാറാത്തതിനാല്‍ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ തയാറെടുക്കുമ്പോഴാണ് സംഭവം.