വിവാദ പരാമര്‍ശം; ആത്മകഥ പിന്‍വലിക്കുന്നതായി എസ് സോമനാഥ്

ആത്മകഥയാണ് നിലാവ് കുടിച്ച സിംഹങ്ങള്‍ തല്‍ക്കാലം പിന്‍വലിക്കുന്നതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. പുസ്തകത്തില്‍ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനെ കുറിച്ച് വിവാദ പരാമര്‍ശങ്ങളുണ്ട്.

author-image
Web Desk
New Update
വിവാദ പരാമര്‍ശം; ആത്മകഥ പിന്‍വലിക്കുന്നതായി എസ് സോമനാഥ്

തിരുവനന്തപുരം: ആത്മകഥയാണ് നിലാവ് കുടിച്ച സിംഹങ്ങള്‍ തല്‍ക്കാലം പിന്‍വലിക്കുന്നതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. പുസ്തകത്തില്‍ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാനെ കുറിച്ച് വിവാദ പരാമര്‍ശങ്ങളുണ്ട്. ഇത് വിവാദമായതിന് പിന്നാലെയാണ് പുസ്തകം പിന്‍വലിക്കുന്നതായി സോമനാഥ് അറിയിച്ചത്.

കോപ്പി പിന്‍വലിക്കണമെന്ന് എസ് സോമനാഥ് പ്രസാധകരോട് നിര്‍ദ്ദേശിച്ചു. ഷാര്‍ജ ഫെസ്റ്റിവലില്‍ പുസ്തക പ്രകാശനം നടത്തില്ല.

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവനെതിരെ ഗുരുതര ആരോപണങ്ങളാണ് എസ്. സോമനാഥിന്റെ ആത്മകഥയിലുള്ളത്. താന്‍ ചെയര്‍മാനാകാതിരിക്കാന്‍ കെ. ശിവന്‍ ശ്രമിച്ചു. ചന്ദ്രയാന്‍ രണ്ട് പരാജയത്തിന് കാരണം പല നിര്‍ണായക പരീക്ഷണങ്ങളും പൂര്‍ത്തിയാക്കാതെ ദൗത്യം നടപ്പാക്കിയതാണ്.

കെ.ശിവന്‍ തന്റെ കരിയറിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചുവെന്നും സോമനാഥ് ആരോപിക്കുന്നു. അര്‍ഹതപ്പെട്ട വിഎസ്എസ്‌സി മേധാവി സ്ഥാനം ആറ് മാസത്തോളം വൈകിച്ചു. പിന്നീട് സ്ഥാനക്കയറ്റം കിട്ടിയപ്പോഴും പലതരത്തില്‍ ശ്വാസംമുട്ടിച്ചു. എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് ആത്മകഥയിലുള്ളത്.

india isro s somanath s sivan