ഗാസ: താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് വീണ്ടും യുദ്ധം ആരംഭിച്ച് ഇസ്രയേല്‍. ഇസ്രായേല്‍ പ്രദേശങ്ങളില്‍ ഹമാസ് വെടിയുതിര്‍ത്തതിന് പിന്നാലെ ഇസ്രായേല്‍ പ്രത്യാക്രമണം നടത്തിയതായി പ്രതിരോധ സേന അറിയിച്ചു. ഗാസയില്‍ വ്യോമാക്രമണവും ബോംബാക്രമണവും ഉള്‍പ്പെടെ ഇസ്രയേല്‍ നടത്തുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്.
ഒരു മാസത്തിലേറെ നീണ്ട യുദ്ധത്തിനു പിന്നാലെ, ഇസ്രയേലും ഹമാസും തമ്മിലുള്ള അനുരഞ്ജന ചര്‍ച്ചകളുടെ ഫലമായാണ് 7 ദിവസത്തേക്കു താല്‍ക്കാലിക വെടിനിര്‍ത്തലുണ്ടായത്. ഖത്തറും ഈജിപ്തും ചര്‍ച്ചകള്‍ക്കു മധ്യസ്ഥം വഹിച്ചിരുന്നു. ഗാസയിലേക്കു ജീവകാരുണ്യ സഹായമെത്തിക്കാനായി 2 ദിവസം കൂടി വെടിനിര്‍ത്തല്‍ നീട്ടിക്കിട്ടാന്‍ മധ്യസ്ഥരുടെ ശ്രമം തുടരുന്നതിനിടെയാണ് യുദ്ധം വീണ്ടും ആരംഭിച്ചത്.