ഇസ്രയേലിന് പിന്തുണയുമായി ഇന്ത്യ; ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് നരേന്ദ്രമോദി

ഇസ്രയേലിന് പിന്തുണയുമായി ഇന്ത്യ. ഇസ്രയേലിലുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറില്‍ ഇസ്രയേലിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

author-image
Web Desk
New Update
ഇസ്രയേലിന് പിന്തുണയുമായി ഇന്ത്യ; ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഇസ്രയേലിന് പിന്തുണയുമായി ഇന്ത്യ. ഇസ്രയേലിലുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറില്‍ ഇസ്രയേലിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ആക്രമണത്തിന് ഇരകളായ നിഷ്‌കളങ്കരും നിരപരാധികളുമായ ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ഇസ്രയേലിലെ ആക്രമണം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഏറ്റവും ബുദ്ധിമുട്ടേറിയ ഈ ഘട്ടത്തില്‍ ഇന്ത്യ, ഇസ്രയേലിനൊപ്പം ഉറച്ചു നില്‍ക്കുകയാണ്. പ്രധാനമന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.

ഇന്ത്യ ജാഗ്രത നിര്‍ദ്ദേശം നല്‍കി

യുദ്ധം തുടങ്ങിയതായി ഇസ്രയേല്‍ പ്രാപിച്ചതോടെ ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ പൗരന്മാര്‍ പ്രാദേശിക ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിത സ്ഥാനത്ത് തുടരണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. അത്യാവശ്യമില്ലാതെ പുറത്തിറങ്ങരുത്. എന്ത് അടിയന്തര സാഹചര്യമുണ്ടായാലും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം. അതിനായി ഈ ഫോണ്‍ നമ്പറില്‍ വിളിക്കുകയോ (+97235226748) cons1.teaviv@mea.gov.in എന്ന ഇ-മെയിലിലേക്ക് സന്ദേശം അയക്കുകയോ ചെയ്യണമെന്ന് ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ തങ്ങളുടെ എക്‌സ് പ്ലാറ്റ്‌ഫോം പേജിലൂടെ അറിയിച്ചു.

ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു അംബാസിഡര്‍

ഇസ്രയേലിന് പിന്തുണ നല്‍കിയ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍ നോര്‍ ഗിലോണ്‍ നന്ദി പറഞ്ഞു. ഹമാസ് നടത്തിയ ഇത്തരം കുറ്റകൃത്യങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്തുന്ന തരത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഗിലോണ്‍ പറഞ്ഞു. ഇത്തരത്തിലുള്ള ക്രൂരത ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. നോര്‍ ഗിലോണ്‍ വ്യക്തമാക്കി.

israel hamas conflict hamas india isreal