ടെൽ അവീവിയ: ഹമാസിന്റെ തടവിലായിരിക്കെ കൊല്ലപ്പെട്ട അഞ്ച് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ സൈന്യം.ബന്ദികളെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന കൂറ്റൻ ഹമാസ് തുരങ്കത്തിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടു. ഒക്‌ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നിന്ന് ആളുകളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയിരുന്നു.
സൈന്യം കണ്ടെത്തിയ മൃതദേഹങ്ങൾ ഇസ്രായേലിലേക്ക് തിരികെ കൊണ്ടുവന്നതായി ഐഡിഎഫ് എക്‌സിൽ പോസ്റ്റ് ചെയ്തു.ഇസ്രായേൽ സൈനികൻ സിവ് ദാഡോ,ഈഡൻ സക്കറിയ, എസ്ജിഡി റോൺ ഷെർമാൻ, സിപിഎൽ നിക്ക് ബെയ്‌സർ, എലിയ ടോലെഡാനോ എന്നിവരാണ് കൊല്ലപ്പെട്ടത്.
അതെസമയം അവർ ഇസ്രായേൽ പരിശോധനയ്ക്കിടെ കൊല്ലപ്പെട്ടതാകാമെന്ന് ഹമാസ് പ്രതികരിച്ചു.ഞായറാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 60 പേരെങ്കിലും കൊല്ലപ്പെട്ടതായി ഗാസയിൽ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒക്‌ടോബർ ഏഴിന് ഗാസയിൽ നിന്നുള്ള ഹമാസിന്റെ ഇസ്രയേലിനെതിരായ അപ്രതീക്ഷിത ആക്രമണത്തിൽ ഏകദേശം 1,140 പേർക്കാണ് ജീവൻ നഷ്ടമായത്. അതിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ഇസ്രയേലിൽ കടന്നുകയറിയ ഹമാസും മറ്റ് പലസ്തീൻ തീവ്രവാദികളും 250 ഓളം പോരെ ബന്ദികളാക്കി. ഇവരിൽ 105 പേരെ ഇതിനകം ഇസ്രയേൽ മോചിപ്പിച്ചിരുന്നു.
ഇതിന് മറുപടിയായി, ഹമാസിനെ നശിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ ഇസ്രായേൽ വ്യോമ, കര ആക്രമണം നടത്തി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇസ്രായേൽ ആക്രമണത്തിൽ 20,424 പേർക്ക് ജീവൻ നഷ്ടമായി.മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്.