സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയെന്ന് പ്രതികരണം

സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. സിറിയയില്‍ നിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായെന്നും അതിന് തിരിച്ചടിയാണ് ഇതെന്നുമാണ് ഇസ്രയേലിന്റെ പ്രതികരണം.

author-image
Priya
New Update
സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയെന്ന് പ്രതികരണം

 

ടെല്‍ അവീവ്: സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. സിറിയയില്‍ നിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായെന്നും അതിന് തിരിച്ചടിയാണ് ഇതെന്നുമാണ് ഇസ്രയേലിന്റെ പ്രതികരണം.

 

കടല്‍ വഴിയുള്ള ഹമാസിന്റെ നുഴഞ്ഞുകയറാനുള്ള നീക്കം തടഞ്ഞതായും ഇതിന് ശ്രമിച്ച 10 പേരെ വധിച്ചതായും ഇസ്രയേല്‍ അറിയിച്ചു.ഇസ്രയേല്‍ - പലസ്തീന്‍ ചര്‍ച്ചകള്‍ക്ക് അന്തരീക്ഷം ഒരുക്കണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ട് വെച്ചു.

സാധാരണക്കാരായ ജനങ്ങളെ സഹായിക്കണം. പലസ്തീനുമായുള്ള ബന്ധവും സഹായം നല്‍കുന്നതും തുടരുമെന്നും ഇന്ത്യ യുഎന്നില്‍ അറിയിച്ചു.ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാല്‍ ഗാസയില്‍ യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനം നിലച്ചത് പോലെയാണ്.

ഇന്നത്തോടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന വിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടണമെന്നാണ് ഇസ്രയേല്‍ നിലപാട്.

syria israel airstrike