ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ ഇസ്രയേലിന് സഹായം പ്രഖ്യാപിച്ച് അമേരിക്ക.മേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം തുടങ്ങിയ വിവരം അമേരിക്ക അറിയച്ചത്.
യു എസ് നേവിയുടെ യുഎസ്എസ് ജെറാർഡ് ഫോർഡ് യുദ്ധക്കപ്പൽ മെഡിറ്ററേനിയൻ സമുദ്രത്തിലേക്ക് തിരിച്ചു. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്എസ് ജെറാർഡ് ഫോർഡ്. ഇറ്റലിയുടെ സമീപത്തുണ്ടായിരുന്ന കപ്പലാണ് ഇസ്രായേലിന് അടുത്തേക്ക് നീങ്ങുന്നത്. എഫ്-35, എഫ്-15, എഫ്-16, എ-10 സ്ക്വാഡ്രൺ വിമാനങ്ങളുടെ സാന്നിധ്യവും മേഖലയിൽ വർധിപ്പിക്കും.
അതെസമയം യുദ്ധത്തിൽ ഇരുഭാഗത്തും മരണം 1200കടന്നു. പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്.ആക്രമണത്തിൽ നിരവധി വിദേശ പൗരന്മാർ കൊല്ലപ്പെട്ടു. നേപ്പാളിൽ നിന്നുള്ള 10 വിദ്യാർഥികൾ കൊല്ലപ്പെട്ടെന്ന് ഇസ്രയേലിലെ നേപ്പാൾ എംബസി അറിയിച്ചു. അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇസ്രയേലിലെ റോക്കറ്റ് അക്രമണത്തിൽ മലയാളി നഴ്സിന് പരുക്കേറ്റുന്നു. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്. ഇസ്രയേലിലെ അഷ്കലോണിലാണ് ഇവർ ജോലി ചെയ്യുന്നത്. അപകടനില തരണം ചെയ്തതായാണ് വിവരം. പലസ്തീനുമായുള്ള സംഘർഷത്തിൽ യുക്രൈൻ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചു. കൂടുതൽ രാജ്യങ്ങൾ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിക്കും.