ഡല്‍ഹി: ഡല്‍ഹിയില്‍ അറസ്റ്റിലായ ഐ എസ് ഭീകരന്‍ ഷാനവാസ് തെക്കേ ഇന്ത്യയില്‍ ബേസ് ക്യാമ്പുകളുണ്ടാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് സ്‌പെഷ്യല്‍ സെല്‍. പിടിയിലായ ഷാനവാസും റിസ്വാനും പൂന വഴി ഗോവയിലും ഉഡുപ്പി വഴി കേരളത്തിലുമെത്തിയിരുന്നു.
ശേഷം കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വനമേഖലയിലൂടെയും ഇവര്‍ സഞ്ചരിച്ചു. ഗോവ, കര്‍ണാടക, കേരളം, ആന്ധ്ര എന്നിവിടങ്ങളിലെ വനമേഖലകളില്‍ ഇവര്‍ ഒളിത്താവളമുണ്ടാക്കാനുള്ള നീക്കം നടത്തിയെന്ന് സ്‌പെഷ്യല്‍ സെല്‍ വിശദീകരിക്കുന്നു.
ഷാനവാസ് ഉള്‍പ്പടെ പിടിയിലായ മൂന്നുപേരുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഉന്നത രാഷ്ട്രീയ നേതാക്കളെ കൊലപ്പെടുത്താന്‍ ഷാനവാസ് ലക്ഷ്യമിട്ടിരുന്നു.
പല സംസ്ഥാനങ്ങളിലായി പരീക്ഷണ സ്‌ഫോടനങ്ങള്‍ സംഘം നടത്തി. മുംബൈ, ഗുജറാത്ത്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ വിവിഐപികളെയും രാഷ്ട്രീയ നേതാക്കളെയുമായിരുന്നു ഷാനവാസ് ലക്ഷ്യമിട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഇവര്‍ യാത്ര ചെയ്യുമ്പോള്‍ സ്‌ഫോടനം നടത്തുക എന്നതായിരുന്നു ലക്ഷ്യം. ഡല്‍ഹി, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പരീക്ഷണാര്‍ത്ഥം സ്‌ഫോടനങ്ങള്‍ നടത്തി.
പാക് ചാരസംഘടനഐഎസ്‌ഐയുടെ സഹായത്തോടെ ഡല്‍ഹിയില്‍ സ്‌ഫോടന പരമ്പരകള്‍ക്കും പദ്ധതിയിട്ടു. പദ്ധതി നടപ്പാക്കിയ ശേഷം അഫ്ഗാനിലേക്ക് പോകാനായിരുന്നു നീക്കമെന്നും പൊലീസ് പറയുന്നു.
കരുവന്നൂര്‍ കേസ്; മുന്‍ പൊലീസ് ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി വീണ്ടും മുന്‍ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു. റിട്ട എസ്പി ആന്റണി, ഇരിങ്ങാലക്കുട മുന്‍ ഡിവൈഎഎസ്പി ഫെയ്മസ് വര്‍ഗീസ് എന്നിവരാണ് ഇഡി ഓഫീസില്‍ ഹാജരായത്.
കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാറും ഇടനിലക്കാരന്‍ കിരണും തമ്മില്‍ ചില സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.മുന്‍ ഡിവൈഎഎസ്പി ഫെയ്മസ് വര്‍ഗീസാണ് ഇതിന് ഇടയ്ക്കായി നിന്നിരുന്നത്.
സതീഷ് കുമാറുമായി മുന്‍ എസ്പി ആന്റണി സാമ്പത്തിക ഇടപാട് നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആന്റണിയെ വിളിപ്പിച്ചത്.കഴിഞ്ഞ മാസം 29 ന് ഇരുവരെയും ചോദ്യം ചെയ്തിരുന്നു.
വിവരങ്ങളില്‍ വ്യക്തത വരുത്താനാണ് വീണ്ടും നോട്ടീസ് നല്‍കി വിളിപ്പിച്ചതെന്നാണ് വിവരം.