ഹമാസ് വെറും ആയുധം, സൂത്രധാരന്‍ ഇറാന്‍? തിരിച്ചടിച്ച് ഇസ്രയേല്‍

ഇസ്രയേല്‍ ആക്രമണത്തിന് ഹമാസിന് ഇറാന്റെ സഹായം. ഹമാസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണത്തിനു പിന്നാലെ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ രംഗത്തുവന്നിരുന്നു.

author-image
Web Desk
New Update
ഹമാസ് വെറും ആയുധം, സൂത്രധാരന്‍ ഇറാന്‍? തിരിച്ചടിച്ച് ഇസ്രയേല്‍

ഗാസ: ഇസ്രയേല്‍ ആക്രമണത്തിന് ഹമാസിന് ഇറാന്റെ സഹായം. ഹമാസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണത്തിനു പിന്നാലെ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ രംഗത്തുവന്നിരുന്നു. ഖത്തറും ഹമാസിന് പിന്തുണ അറിയിച്ചിരുന്നു.

ഇസ്രായേലില്‍ നുഴഞ്ഞുകയറി ശനിയാഴ്ചയാണ് ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഇസ്രായേലി ഉദ്യോഗസ്ഥരെയും സാധാരണക്കാരായ പൗരന്മാരെയും ഹമാസ് പോരാളികള്‍ ബന്ദികളാക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 5 ഓളം പേര്‍ ഹമാസ് തടവിലാക്കിയെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണത്തില്‍ 300 ലധികം ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. 1500 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്രായേലും ശക്തമായി തിരിച്ചടിച്ചതോയെ മേഖല യുദ്ധക്കളമായി മാറി. പലയിടങ്ങളിലും ഇരുവിഭാഗങ്ങളും തമ്മില്‍ ശക്തമായ പോരാട്ടം തുടരുന്നുണ്ട്. ഗാസയില്‍ 250 ഓളം പേരാണ് ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതിനിടെ, ഗാസയിലെ ചില മേഖലകളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഗാസയിലേക്ക് ഇന്ധനമടക്കമുള്ള ചരക്കുനീക്കം തടയുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

hamas israel world news israel and hamas conflict iran qatar