ചണ്ഡിഗഡ്: ഹരിയാനയില്‍ 19 കാരനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസുമായി ഇന്റര്‍ പോള്‍. ഗുണ്ടാനേതാവായ യോഗേഷ് കദ്യാനെതിരെയാണ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയിരിക്കുന്നത്.
ആയുധ നിയമം, കുറ്റകരമായ ഗൂഡാലോചന, കൊലപാതക ശ്രമം തുടങ്ങിയവ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് 19 കാരനെതിരെ ചുമത്തിയിരിക്കുന്നത്. യോഗേഷ് ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കടന്നുവെന്നാണ് വിവരം.
വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് യോഗേഷ് രാജ്യം വിട്ടതെന്നാണ് നിരീക്ഷണം. ഹരിയാനയിലെ ഝാജര്‍ ജില്ലയില ഭേരി ഗ്രാമത്തിലാണ് യോഗേഷിന്റെ സ്വദേശമെന്നാണ് റെഡ് നോട്ടീസ് വിശദമാക്കുന്നത്.
ക്രിമിനല്‍ ഗൂഡാലോചന, കൊലപാതക ശ്രമം, ആയുധം കൈവശം കയ്യില്‍ വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്തു എന്നിവയ്‌ക്കെല്ലാമാണ് യോഗേഷിനെ ഇന്റര്‍ പോള്‍ തിരയുന്നത്.