ശ്രീലങ്ക, തായ്ലൻഡ്, വിയറ്റ്നാമിനും പിന്നാലെ ഇന്ത്യക്കാർക്ക് വിസരഹിത പ്രവേശനം അനുവദിച്ച് ഇൻഡൊനീഷ്യയും

ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമേ അമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങി 20 രാജ്യങ്ങളിലെ പൗരന്മാർക്കാണ് വീസ രഹിത പ്രവേശം നൽകാൻ ഇൻഡോനേഷ്യ തീരുമാനിച്ചിരിക്കുന്നത്.

author-image
Greeshma Rakesh
New Update
ശ്രീലങ്ക, തായ്ലൻഡ്, വിയറ്റ്നാമിനും പിന്നാലെ ഇന്ത്യക്കാർക്ക് വിസരഹിത പ്രവേശനം അനുവദിച്ച് ഇൻഡൊനീഷ്യയും

 

ശ്രീലങ്ക, തായ്ലൻഡ്, വിയറ്റ്നാം എന്നിവയ്ക്ക് പിന്നാലെ ഇന്ത്യക്കാർക്ക് വിസരഹിത പ്രവേശനം അനുവദിക്കാൻ ഇൻഡൊനീഷ്യയും.ഇന്ത്യയും ചൈനയും ഉൾപ്പടെ 20 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കാണ് ഇൻഡൊനീഷ്യ വിസ രഹിത പ്രവേശനം അനുവദിക്കുക. ഒരു മാസത്തിനുള്ളിൽ ഈ തീരുമാനത്തിന് അംഗീകാരം നൽകുമെന്ന് ഇൻഡൊനീഷ്യൻ ടൂറിസം മന്ത്രാലയം അറിയിച്ചു.

 

ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമേ അമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങി 20 രാജ്യങ്ങളിലെ പൗരന്മാർക്കാണ് വീസ രഹിത പ്രവേശം നൽകാൻ ഇൻഡോനേഷ്യ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തേക്ക് കൂടുതൽ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാനും കൂടുതൽ വിദേശനാണ്യം നേടാനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.

 

ഇൻഡൊനീഷ്യയുടെ വിനോദസഞ്ചാര വകുപ്പ് മന്ത്രി സാൻഡിയാഗാ ഉനോയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. ഇതിനുമുമ്പ് വിദേശ സഞ്ചാരികൾക്ക് രാജ്യത്ത് കൂടുതൽ ദിവസം താമസിക്കാൻ സാധിക്കുന്നത ഗോൾഡൻ വിസയ്ക്കും ഇൻഡൊനീഷ്യ അംഗീകാരം നൽകിയിരുന്നു. കോവിഡ് വ്യാപനത്തിന് മുൻപ് 2019ൽ 1.6 കോടി വിദേശ വിനോദ സഞ്ചാരികൾ ഇൻഡോനീഷ്യയിൽ എത്തിയിരുന്നു. 2023 ജനുവരി-ഒക്ടോബറിലെത്തിയത് 94.9 ലക്ഷം സഞ്ചാരികളാണ്.

 

ലോകവിനോദസഞ്ചാര ഭൂപടത്തിൽ നിർണായകവും ഏറെ പ്രാധാന്യവുമുള്ള രാജ്യമാണ് ഇൻഡൊനീഷ്യ. സഞ്ചാരികളുടെ സ്വർഗമെന്നറിയപ്പെടുന്ന ബാലി ദ്വീപാണ് ഇൻഡൊനീഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രം.

പ്രതിദിനം ഇവിടേയ്ക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണവും വർധിച്ചുവരികയാണ്. അതിമനോഹരമായ ബീച്ചുകൾ വിനോദസഞ്ചാര സംസ്‌കാരം വ്യത്യസ്തമായ ഭക്ഷണം എന്നിവയാണ് സഞ്ചാരികളെ ബാലിയിലേക്ക് ആകർഷിക്കുന്നത്.

india Indonesia free entry visa Indian travellers