ഇൻഡിഗോ വിമാനം വൈകി; പിന്നാലെ പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ

വിമാനം വൈകിയതിനെ തുടർന്ന് പുതുതായി ഡ്യൂട്ടിക്ക് കയറി പൈലറ്റ് കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ മഞ്ഞ ഹൂഡി ധരിച്ച ഒരാൾ പെട്ടെന്ന് ഓടിവന്ന് പൈലറ്റിനെ ഇടിക്കുന്നത് വിഡിയോയിൽ കാണാം

author-image
Greeshma Rakesh
New Update
ഇൻഡിഗോ വിമാനം വൈകി; പിന്നാലെ പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ

ന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിൽ പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ. വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകുന്നതിനിടെയാണ് മർദനം. സഹിൽ കതാരിയ എന്ന യുവാവാണ് പൈലറ്റിനെ ആക്രമിച്ചത്. സംഭവത്തിൽ ഇൻഡിഗോ പരാതി നൽകി.

യാത്രക്കാര്ൻ പൈലറ്റിനെ മർദിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഡൽഹിയിൽനിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ വിമാനം (6ഇ-2175) മൂടൽമഞ്ഞിനെ തുടർന്ന് ഞായറാഴ്ച മണിക്കൂറുകളോളം വൈകിയിരുന്നു. രാവിലെ 7.40നു പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2.30നാണ് പുറപ്പെട്ടത്.

വിമാനം വൈകിയതിനെ തുടർന്ന് പുതുതായി ഡ്യൂട്ടിക്ക് കയറി പൈലറ്റ് കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ മഞ്ഞ ഹൂഡി ധരിച്ച ഒരാൾ പെട്ടെന്ന് ഓടിവന്ന് പൈലറ്റിനെ ഇടിക്കുന്നത് വിഡിയോയിൽ കാണാം.യാത്രക്കാരിൽ ഒരാൾ പൈവറ്റിനെ മർദിച്ച യാത്രക്കാരനെ പിടിച്ചുമാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവം നടന്നയുടൻ യാത്രക്കാരനെ വിമാനത്തിൽ നിന്ന് പുറത്താക്കി അധികൃതർക്ക് കൈമാറി.

ഞായറാഴ്ച കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ഇറങ്ങേണ്ട 10 വിമാനങ്ങൾ വഴി തിരിച്ചു വിട്ടിരുന്നു. രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ 100 വിമാനങ്ങൾ വൈകുകയുെ ചെയ്തിരുന്നു. ഏതാനും സർവീസുകൾ റദ്ദാക്കുകയും ചെയ്തു.

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു മണിപ്പുരിലേക്കു തിരിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് സംഘത്തിന്റെ വിമാനവും മണിക്കൂറുകൾ വൈകിയാണു പുറപ്പെട്ടത്.ഇൻഡിഗോയുടെയും മറ്റു ചില വിമാനങ്ങളും വൈകിയിരുന്നു.

indigo fog passenger assaults piolet