ഇന്ത്യയുമായുള്ള സഹകരണം ദൃഢമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്; എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി മാലദ്വീപ് വിദേശകാര്യമന്ത്രി

ഇന്ത്യയുമായുള്ള സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനും ദൃഢമാക്കുന്നതിനും മാലിദ്വീപ് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മൂസ സമീർ അറിയിച്ചു.

author-image
Greeshma Rakesh
New Update
ഇന്ത്യയുമായുള്ള സഹകരണം ദൃഢമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്; എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി മാലദ്വീപ് വിദേശകാര്യമന്ത്രി

 

കമ്പാല: നയതന്ത്ര തർക്കം തുടരുന്നതിനിടെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.ഇന്ത്യയുമായുള്ള സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനും ദൃഢമാക്കുന്നതിനും മാലിദ്വീപ് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മൂസ സമീർ അറിയിച്ചു.

” ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കമ്പാലയിൽ വച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യയുമായുള്ള സഹകരണം മുന്നോട്ട്‌കൊണ്ടു പോകുന്നതിനും ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” – മൂസ സമീർ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.

ഉഗാണ്ടയിലെ കമ്പാലയിൽ രണ്ട് ദിവസം നടക്കുന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ 19-ാമത് ഉച്ചക്കോടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഇന്ത്യ- മാലിദ്വീപ് ബന്ധത്തിൽ മാലിദ്വീപ് വിദേശകാര്യമന്ത്രിയുമായി തുറന്ന സംഭാഷണത്തിൽ ഏർപ്പെട്ടതായും ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉച്ചകോടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തതായും എസ്. ജയശങ്കർ സമൂഹമാദ്ധ്യമമായ എക്‌സിൽ കുറിച്ചു.

maldives s jaishankar india-maldives row moosa zameer