യു.എസിലെ ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ആക്രമണം; അന്വേഷണം

മൂന്നംഗ സംഘം പിന്തുടരുന്നതും അലി ഓടുന്നതിന്‍റെയും ദൃശ്യങ്ങൾ സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്.ഇന്ത്യാന വെസ്‌ലി യൂണിവേഴ്‌സിറ്റിയിലെ ഐ.ടി ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് അലി.

author-image
Greeshma Rakesh
New Update
യു.എസിലെ ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ആക്രമണം; അന്വേഷണം

ചിക്കാഗോ: യു.എസിലെ ചിക്കാഗോയിൽ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ആക്രമണം. ഹൈദരാബാദിലെ ലാൻഗർ ഹൗസ് സ്വദേശിയായ സെയ്ദ് മസാഹിർ അലിയ്ക്ക് നേരെയാണ് നാലംഗ സംഘത്തിന്റെ അതിക്രൂരമായ ആക്രമണമുണ്ടായത്.

ചിക്കാഗോയിലെ നോർത്ത് കാംബലിലാണ് സംഭവം.ചൊവ്വാഴ്ച പുലർച്ചെ കാംബൽ അവന്യൂവിലെ വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം.. മൂന്നംഗ സംഘം പിന്തുടരുന്നതും അലി ഓടുന്നതിന്‍റെയും ദൃശ്യങ്ങൾ സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്.ഇന്ത്യാന വെസ്‌ലി യൂണിവേഴ്‌സിറ്റിയിലെ ഐ.ടി ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് അലി.

മർദന വിവരം വിശദീകരിക്കുന്ന അലിയുടെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഭക്ഷണ പാക്കറ്റുമായി തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു നാലംഗ സംഘം തന്നെ ആക്രമിച്ചതെന്ന് അലി പറയുന്നു. അലിയുടെ മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടു. ഇടിയേറ്റ മുഖത്ത് നിന്ന് രക്തം ഒഴുകുന്നതും വിഡിയോയിൽ കാണാം.

അലിയിൽ നിന്നും ഭാര്യ സെയ്ദ റുഖിയ ഫാത്തിമ റസ്‌വിയിൽ നിന്നും വിവരങ്ങൾ അരാഞ്ഞതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.സംഭവത്തിൽ അലിയ്ക്കായി എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവം അന്വേഷിക്കുന്ന പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടതായും കോൺസുലേറ്റ് വ്യക്തമാക്കി.

 

chicago Attack america indian student