നാഗ്പൂര്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139 -ാം സ്ഥാപക ദിനത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് തുടക്കമിട്ട് കൊണ്ട് നാഗ്പൂരിലെ മഹാറാലി ഇന്ന്. ഞങ്ങള്‍ തയ്യാറാണ് എന്നതാണ് റാലിയുടെ മുദ്രാവാക്യം.
കോണ്‍ഗ്രസിന്റെ മഹാറാലിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
ഇവിടെ നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യം കൂടി റാലിക്കുണ്ട്.
കോണ്‍ഗ്രസ് - എന്‍സിപി- ശിവസേന ഉദ്ദവ് പക്ഷം ഒന്നിച്ച് മത്സരിക്കുന്ന മഹാരാഷ്ട്രയില്‍ പാര്‍ട്ടി ശക്തി പ്രകടനം നടത്തുക എന്ന് കൂടി കോണ്‍ഗ്രസ് റാലി കൊണ്ട് ലക്ഷ്യമിടുന്നുണ്ട്.