'2035-ഓടെ ബഹിരാകാശ നിലയം,2040-ഓടെ ആദ്യ ഇന്ത്യക്കാരൻ ചന്ദ്രനിലേക്ക്: പ്രധാനമന്ത്രി'

2040 ഓടെ ചന്ദ്രനിലേക്ക് ഒരു ബഹിരാകാശ സഞ്ചാരിയെ അയക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഗഗൻയാൻ മിഷന്റെ പുരോഗതി ,ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങളുടെ ഭാവി പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തുന്നതിനായി നടന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

author-image
Greeshma Rakesh
New Update
 '2035-ഓടെ ബഹിരാകാശ നിലയം,2040-ഓടെ  ആദ്യ ഇന്ത്യക്കാരൻ ചന്ദ്രനിലേക്ക്: പ്രധാനമന്ത്രി'

ന്യൂഡൽഹി: 2040 ഓടെ ചന്ദ്രനിലേക്ക് ഒരു ബഹിരാകാശ സഞ്ചാരിയെ അയക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയുടെ ഗഗൻയാൻ മിഷന്റെ പുരോഗതി ,ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങളുടെ ഭാവി പ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തുന്നതിനായി
നടന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം  വ്യക്തമാക്കിയത്.

2035 ഓടെ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പ്രധാനമന്ത്രി ബഹിരാകാശ വകുപ്പിന് നൽകിയതായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്ഥാവനയിൽ അറിയിച്ചു.ചൊവ്വാഴ്ച നടന്ന യോഗത്തിൽ ബഹിരാകാശ വകുപ്പ് ഗഗൻയാൻ മിഷന്റെ സമഗ്രമായ ഒരു അവലോകനം അവതരിപ്പിച്ചു, ഇതുവരെ വികസിപ്പിച്ചെടുത്ത മനുഷ്യ-റേറ്റഡ് ലോഞ്ച് വെഹിക്കിളുകൾ, സിസ്റ്റം യോഗ്യത തുടങ്ങിയ വിവിധ സാങ്കേതികവിദ്യകൾ ഉൾപ്പെടെ യോഗത്തിൽ വിലയിരുത്തി.

റഷ്യൻ ദൗത്യം പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ ഓഗസ്റ്റിൽ ചന്ദ്ര പര്യവേക്ഷണം നടന്നിട്ടില്ലാത്ത ദക്ഷിണധ്രുവത്തിന് സമീപം ബഹിരാകാശ പേടകം ഇറക്കിയ ആദ്യത്തെ രാജ്യമായും സോഫ്റ്റ് ലാൻഡിംഗ് നേടുന്ന നാലാമത്തെ രാജ്യമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ആ വിജയത്തിന് ശേഷം, ഇന്ത്യ സൂര്യനെ പഠിക്കാനുള്ള ആദ്യത്യ എൽ-1 എന്ന റോക്കറ്റ് ഇന്ത്യ വിക്ഷേപിച്ചിരുന്നു.

ചന്ദ്രയാൻ-3, ആദിത്യ എൽ1 ദൗത്യങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ബഹിരാകാശ സംരംഭങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ, 2035-ഓടെ ഇന്ത്യൻ ബഹിരാകാശ നിലയം സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ലക്ഷ്യങ്ങളായിരിക്കണം രാജ്യത്തിനുണ്ടാകേണ്ടതെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.

ഇത് ചന്ദ്രയാൻ ദൗത്യങ്ങളുടെ ഒരു പരമ്പര, അടുത്ത തലമുറ വിക്ഷേപണ വാഹനത്തിന്റെ (എൻജിഎൽവി) വികസനം, ഒരു പുതിയ ലോഞ്ച് പാഡിന്റെ നിർമ്മാണം, മനുഷ്യ കേന്ദ്രീകൃത ലബോറട്ടറികൾ സ്ഥാപിക്കൽ, അനുബന്ധ സാങ്കേതികവിദ്യകൾ എന്നിവയും ഇവയിൽ ഉൾക്കൊള്ളുന്നു.

india narendra modi astronaut moon space station