അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ ഭീകരവാദമുക്തമാക്കും: അമിത് ഷാ

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഭീകരവാദ പ്രവർത്തനത്തെ രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണ്.അടുത്ത മൂന്നു വർഷത്തിനകം ഇന്ത്യയെ ഭീകരവാദമുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

author-image
Greeshma Rakesh
New Update
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ ഭീകരവാദമുക്തമാക്കും: അമിത് ഷാ

ദിസ്പൂർ: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഭീകരവാദ പ്രവർത്തനത്തെ രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണ്.അടുത്ത മൂന്നു വർഷത്തിനകം ഇന്ത്യയെ ഭീകരവാദമുക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.അസമിലെ സശാസ്ത്ര സീമാ ബലിന്റെ 60-ാമത് റൈസിംഗ് ഡേ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'' ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനായി സിആർപിഎഫ്, ബിഎസ്എഫ്, എസ്എസ്ബി തുടങ്ങിയ സായുധസേനാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാജ്യത്ത് കനത്ത പ്രതിരോധം ഏർപ്പെടുത്തിയിട്ടുണ്ട്.അതിർത്തികളിൽ സംരക്ഷണം നടപ്പിലാക്കുന്നതിനോടൊപ്പം ഝാർഖണ്ഡ്, ബിഹാർ, ചണ്ഡീഗഡ് തുടങ്ങിയ മേഖലകളിലെ കമ്യൂണിസ്റ്റ് ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനും നമ്മുടെ സുരക്ഷാസേന അഹോരാത്രം പ്രയത്നിക്കുന്നു. പ്രധാനമന്ത്രിയുടെ കീഴിൽ മൂന്ന് വർഷത്തിനകം ഭീകരവാദ പ്രവർത്തനങ്ങൾക്ക് തടയിടാൻ സാധിക്കും'' അമിത് ഷാ പറഞ്ഞു.

രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജമ്മുകശ്മീരിൽ ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യവും ജമ്മുകശ്മീർ പോലീസും പോരാട്ടങ്ങൾ തുടരുകയാണ്. എസ്എസ്ബിയുടെ 60-ാമത് റൈസിംഗ് ഡേയോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ സുരക്ഷാ സേനയുടെ പ്രവർത്തനങ്ങൾക്കുള്ള ആദരവ് പ്രകാരം പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ സൈന്യത്തിനും സിആർപിഎഫിനും വേണ്ടി ഒട്ടനവധി ക്ഷേമ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും അമിത് ഷാ അറിയിച്ചു.

അതിർത്തി പ്രതിരോധത്തിനൊപ്പം പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തവും എസ്എസ്ബി ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സായുധ പോലീസ് സേനയിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 1.75 ലക്ഷം പുതിയ റിക്രൂട്ട്മെന്റുകൾ നടന്നതായി മോദി സർക്കാരിന്റെ ശ്രമങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് ഷാ പരാമർശിച്ചു.

 

മൂന്ന് ബില്ലുകളിലും അടുത്തിടെ കൊണ്ടുവന്ന ഭേദഗതി വേഗത്തിലുള്ള നീതി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇനി മുതൽ മൂന്ന് വർഷത്തിനുള്ളിൽ എഫ്ഐആർ തീർപ്പാക്കാനാകുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. എസ്എസ്ബിയുടെ അറുപതാം ഉയർച്ച ദിനത്തോടനുബന്ധിച്ച് വിവിധ വകുപ്പുതല പദ്ധതികളുടെ ഉദ്ഘാടനത്തോടൊപ്പം തപാൽ സ്റ്റാമ്പും അദ്ദേഹം പ്രകാശനം ചെയ്തു.

india BJP narendra modi amit shah naxalism