കറാച്ചി: അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്റ ബീബി ജയിലിലാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ബുഷ്‌റയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണ ഏജന്‍സിക്ക് ചില നിര്‍ണായ വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചന.
നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് കേസ് അന്വേഷിക്കുന്നത്. ബുഷ്റ ബീബിക്കും സഹായി ഫറ ഷഹ്‌സാദിക്കും നാളെ നേരിട്ട് ഹാജരാകാന്‍ എന്‍എബി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിവരങ്ങള്‍ സ്ഥിരീകരിച്ചാല്‍ ഇമ്രാന്റെ വിധി തന്നെയാകും ബുഷ്‌റയ്ക്കും. ഓഗസ്റ്റിലാണ് പാരിതോഷികങ്ങള്‍ വാങ്ങി മറിച്ച് വിറ്റുവെന്ന കേസില്‍ ഇമ്രാന്‍ ഖാന്‍ അറസ്റ്റിലാവുന്നത്.
2018 മുതല്‍ 22 വരെയുള്ള കാലയളവില്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച അതിഥികളില്‍ നിന്നും പ്രധാനമന്ത്രിയെന്ന നിലയില്‍ പാരിതോഷികങ്ങള്‍ വാങ്ങി മറിച്ച് വിറ്റുവെന്നാണ് കേസ്.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലയേറിയ സമ്മാനങ്ങള്‍ പൊതുഖജാനാവില്‍ എല്‍പിക്കാതെ മറിച്ചു വിറ്റ് വലിയ രീതിയില്‍ ലാഭമുണ്ടാക്കി എന്ന അരോപണമാണ് തോഷഖാന അഴിമതി കേസിന്റെ അടിസ്ഥാനം.