മുയിസു പുറത്തേക്ക്? ഒറ്റക്കെട്ടായി പ്രതിപക്ഷം, ഇംപീച്ച്‌മെന്റിനു തിരക്കിട്ട നീക്കം

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിനെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. പ്രധാന പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് മുയ്‌സുവിനെതിരെ നടപടിയുമായി മുന്നോട്ടുപോകുന്നതെന്ന് മാലദ്വീപിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

author-image
Web Desk
New Update
മുയിസു പുറത്തേക്ക്? ഒറ്റക്കെട്ടായി പ്രതിപക്ഷം, ഇംപീച്ച്‌മെന്റിനു തിരക്കിട്ട നീക്കം

മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിനെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. പ്രധാന പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് മുയ്‌സുവിനെതിരെ നടപടിയുമായി മുന്നോട്ടുപോകുന്നതെന്ന് മാലദ്വീപിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡെമോക്രാറ്റുകളുമായി ചേര്‍ന്നാണ് എംഡിപിയുടെ ഇംപീച്ച്‌മെന്റ് നീക്കം. എംഡിപിയിലെയും ഡെമോക്രാറ്റ്‌സിലെയും 34 അംഗങ്ങള്‍ ഇംപീച്ച്‌മെന്റിന് പിന്തുണ നല്‍കും. ഇതിനായി ഒപ്പുകള്‍ ശേഖരിച്ചു കഴിഞ്ഞതായി എംഡിപി എംപി അറിയിച്ചു.

സഭയില്‍ പ്രതിപക്ഷം ഇനി ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കും. കഴിഞ്ഞ ദിവസം ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പാര്‍ലമെന്റില്‍ സംഘര്‍ഷമുണ്ടായിരുന്നു. തൊട്ടുപിന്നാലെയാണ് ഇത്തരമൊരു നീക്കം.

എംഡിപിക്കും ഡെമോക്രാറ്റിനും ചേര്‍ന്ന് 56 എംപിമാരാണ് സഭയിലുള്ളത്. ഇതില്‍ 43 പേര്‍ എംഡിപിയുടെയും 13 പേര്‍ ഡെമോക്രാറ്റിന്റേതുമാണ്. ഭരണഘടന പ്രകാരം 56 വോട്ട് ലഭിച്ചാല്‍ മാലദ്വീപിലെ പ്രസിഡന്റിനെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കാം.

india maldives world news mohammed muizzu