കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ മരുന്നു മാറി നല്‍കി; ഓര്‍ത്തോ രോഗിയുടെ മരുന്ന് 7 വയസ്സുകാരിക്ക്

കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടി എത്തിയ ഏഴ് വയസ്സുള്ള കുട്ടിക്ക് മരുന്നു മാറി നല്‍കിയതായി പരാതി.

author-image
Web Desk
New Update
കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ മരുന്നു മാറി നല്‍കി; ഓര്‍ത്തോ രോഗിയുടെ മരുന്ന് 7 വയസ്സുകാരിക്ക്

കോഴിക്കോട്: കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടി എത്തിയ ഏഴ് വയസ്സുള്ള കുട്ടിക്ക് മരുന്നു മാറി നല്‍കിയതായി പരാതി. മുപ്പത്തിഒന്‍പത് വയസ്സുള്ള അസ്ഥിരോഗ വിഭാഗത്തില്‍ ചികിത്സക്കെത്തിയ രോഗിക്ക് നിര്‍ദേശിച്ച വേദന സംഹാരി ഉള്‍പ്പെടെയുള്ള ആറോളം മരുന്നുകളാണ് മാറിനല്‍കിയത്.

ഒക്ടോബര്‍ 2 നാണ് പനിയും തൊണ്ടവേദനയുമായി പിണങ്ങോട് സ്വദേശിയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒക്ടോബര്‍ 7 ന് ഡിസ്ചാര്‍ജ് ചെയ്ത് പോകുമ്പോഴാണ് മരുന്നുകള്‍ മാറി നല്‍കിയത്. ശനിയാഴ്ച രാവിലെ മരുന്ന് കഴിച്ച കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്നാണ് മരുന്ന് മാറിയത് മനസ്സിലായത്.

മരുന്നു മാറിയ വിവരം ആശുപത്രി അധികൃതരെ അറിയിച്ചപ്പോള്‍, വളരെ നിരുത്തരവാദമായാണ് സംസാരിച്ചതെന്ന് കുട്ടിയുടെ എന്ന് മാതാവ് ആരോപിച്ചു. ആശുപത്രിയുടെ അനാസ്ഥയില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് കുടുംബം കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

kerala wayanad patient wrong medication