ആഗ്ര: ഹോംസ്റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തകയും ചെയ്ത സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
റിച്ച് ഹോംസ്റ്റേ മാനേജര്‍ രവി റാത്തോഡ്, സുഹൃത്തുക്കളായ മനീഷ് റാത്തോഡ്, ജിതേന്ദ്ര റാത്തോഡ്, ദേവ് കിഷോര്‍, അതിജീവിതയുടെ വീഡിയോ ചിത്രീകരിക്കാന്‍ പ്രതികളെ സഹായിച്ച വനിതാ ജീവനക്കാരി എന്നിവരാണ് അറസ്റ്റിലായത്.
ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ച ശേഷമായിരുന്നു അതിക്രമം. യുവതി സഹായത്തിനായി നിലവിളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പ്രതികള്‍ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ച ശേഷം അതിന്റെ കുപ്പി യുവതിയുടെ നെറ്റിയില്‍ അടിച്ചുപൊട്ടിച്ചു. ശേഷം മുറിയിലേക്ക് വലിച്ചിഴച്ച് കയറ്റി. ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദിച്ചെന്നും യുവതി പറഞ്ഞു.
'ദയവായി രക്ഷിക്കൂ, എനിക്ക് നാല് പെണ്‍മക്കളുണ്ട്. അവരെന്റെ ഫോണ്‍ എടുത്തു. എന്റെ വീഡിയോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുന്നു'- എന്നാണ് യുവതി വീഡിയോയില്‍ പറഞ്ഞത്.
ആഗ്രയിലെ താജ്ഗഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് യുവതി വിവരം പറഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥ അര്‍ച്ചന സിംഗ് പറഞ്ഞു. പ്രതികള്‍ക്കെതിരെ ബലാത്സംഗ കുറ്റത്തിന് പുറമെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">