കനത്ത മഴ തുടരുന്നു; ചെന്നൈ ഉള്‍പ്പടെ 4 ജില്ലകളില്‍ പൊതു അവധി, കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി മാറിയതോടെ തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. ചെന്നൈയില്‍ കനത്ത മഴ തുടരുന്നു.

author-image
Priya
New Update
കനത്ത മഴ തുടരുന്നു; ചെന്നൈ ഉള്‍പ്പടെ 4 ജില്ലകളില്‍ പൊതു അവധി, കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി മാറിയതോടെ തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. ചെന്നൈയില്‍ കനത്ത മഴ തുടരുന്നു.

 

താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. മഴക്കെടുതിയില്‍ ഇതുവരെ 4 പേര്‍ മരിച്ചു. ചെന്നൈ -കൊല്ലം ട്രെയിനും വന്ദേ ഭാരതും ഉള്‍പ്പടെ 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി.

ആളുകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് ചെന്നൈയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ, തിരുവള്ളൂര്‍ , കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു.

നാളെ ഉച്ചയോടെ മിഗ്ജൗമ് ആന്ധ്രയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയില്‍ കര തൊടുമെന്നാണ് പ്രവചനം. കരയില്‍ പ്രവേശിക്കുമ്പോള്‍ 110 കിലോമീറ്റര്‍ വരെ വേഗം പ്രതീക്ഷിക്കുന്നതിനാല്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ചെന്നൈയിലും സമീപ പ്രദേശങ്ങളിലും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ എയര്‍ പോര്‍ട്ടടക്കം അടച്ചിട്ടുണ്ട്. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ അടച്ചിടാന്‍ തീരുമാനിച്ചത്.

heavy rain andra pradesh train tamilnadu