കേരളത്തില്‍ മഴ ശക്തം; ചൊവ്വാഴ്ച വരെ തുടരും; ഡാമുകള്‍ നിറയുന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

author-image
Web Desk
New Update
കേരളത്തില്‍ മഴ ശക്തം; ചൊവ്വാഴ്ച വരെ തുടരും; ഡാമുകള്‍ നിറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മഴക്കെടുതി കനത്തതോടെ ആലപ്പുഴ ജില്ലയില്‍ 3 ദുരിതാശ്വാസ ക്യാംപുകള്‍ ഞായറാഴ്ച മുതല്‍ തുറന്നു.

കോട്ടയം താലൂക്കിലെ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വൈക്കം, ചങ്ങനാശേരി താലൂക്കുകളില്‍ ദുരുതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.

ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ചേര്‍ത്തല. ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തില്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയോടൊപ്പം ഇടിമിന്നലുമുണ്ടാകും.

മലപ്പുറത്ത് പുതുപ്പൊന്നാനിയില്‍ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. തിരുവനന്തപുരം വാമനപുരം നദിയിലും ഒരാളെ കാണാതായി.

നെയ്യാര്‍, കരമന, മണിമല നദികളില്‍ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ജല കമ്മീഷന്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

kerala heavy rain rain alert Kerala rain flood kerala