ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനങ്ങളും ട്രെയിനുകളും വൈകി

ഡല്‍ഹിയില്‍ കനത്ത തണുപ്പും മൂടല്‍മഞ്ഞും കാരണം താപനില ആറ് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. മൂടല്‍മഞ്ഞ് കാഴ്ചമറയ്ക്കുന്നതിനാല്‍ 134 വിമാനങ്ങളും 22 ട്രെയിനുകളും ഡല്‍ഹിയില്‍ വൈകി.

author-image
Web Desk
New Update
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനങ്ങളും ട്രെയിനുകളും വൈകി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത തണുപ്പും മൂടല്‍മഞ്ഞും കാരണം താപനില ആറ് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. മൂടല്‍മഞ്ഞ് കാഴ്ചമറയ്ക്കുന്നതിനാല്‍ 134 വിമാനങ്ങളും 22 ട്രെയിനുകളും ഡല്‍ഹിയില്‍ വൈകി.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ ഡിസംബര്‍ 31 വരെ മൂടല്‍മഞ്ഞ് തുടരുമെന്നാണ് കാലവസ്ഥാവകുപ്പ് അറിയിക്കുന്നത്. വരുംദിവസങ്ങളില്‍ മൂടല്‍മഞ്ഞ് കനക്കുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ഉത്തര്‍പ്രദേശിന്റെ കൂടുതല്‍ ഭാഗങ്ങളിലും വടക്കന്‍ രാജസ്ഥാനിലും മധ്യപ്രദേശിന്റെ വടക്കന്‍ മേഖലകളിലും മൂടല്‍മഞ്ഞ് തീവ്രമായേക്കുമെന്നും കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഉത്തര്‍പ്രദേശിലെ പലയിടങ്ങളിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ വായുനിലവാരവും മോശം അവസ്ഥയില്‍ തന്നെ തുടരുകയാണ്. ആനന്ദ് വിഹാറില്‍ 464 ആണ് വായു ഗുണനിലവാര സൂചിക.

വ്യാഴാഴ്ച പുലര്‍ച്ചെ 5.30-ഓടെ സഫ്ദര്‍ജങ് മേഖലയില്‍ ദൃശ്യത 50 മീറ്ററായി കുറഞ്ഞു. അതേസമയം, ഡല്‍ഹി വിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും ദൃശ്യത 25 മീറ്ററായിരുന്നു. ദൃശ്യത പൂജ്യത്തിലേക്ക് താഴ്ന്ന പ്രദേശങ്ങളുമുണ്ട്. ഉത്തര്‍പ്രദേശ്, ചണ്ഡീഗഢ്, പടിഞ്ഞാറന്‍ രാജസ്ഥാനിലെ മേഖലകള്‍ എന്നിവിടങ്ങളില്‍ പൂജ്യം മുതല്‍ 25 മീറ്റര്‍വരെയാണ് ദൃശ്യത.

ശീതതരംഗം നിലനില്‍ക്കുന്നതിനാല്‍ താപനില ആറ് ഡിഗ്രിയില്‍ തന്നെ തുടര്‍ന്നേക്കും. നിലവിലെ സാഹചര്യത്തില്‍ താപനില 21 ഡിഗ്രിക്ക് മുകളിലേക്ക് ഉയരാന്‍ സാധ്യതയില്ല

 

delhi Latest News Climate newsupdate fog