തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പാലക്കാട്, കോട്ടയം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. താപനില ഉയരുന്നതിനാൽ കടലാക്രമണത്തിനുള്ള സാധ്യത കൂടുതലാണെന്നും തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങൾ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ഈ സമയങ്ങളിൽ പുറത്തേക്ക് ഇറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർജ്ജലീകരണം തടയാൻ ജലാംശം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു. മഴ പെയ്യാനുള്ള സാധ്യത നിലവിൽ കുറവാണെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.