'തമ്പി സാറിന്റെ പാട്ടുകള്‍ ക്ലീഷേ അല്ല; അദ്ദേഹത്തിന്റെ ഏതു വരിയേക്കാളും എത്രയോ താഴെയാണ് എന്റെ വരികള്‍'

കേരള സാഹിത്യ അക്കാദമി-ശ്രീകുമാരന്‍ തമ്പി വിവാദത്തില്‍ പ്രതികരണവുമായി ഗാനരചയിതാവ് ഹരിനാരായണന്‍. ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകള്‍ ക്ലീഷേ അല്ല. അദ്ദേഹത്തിന്റെ ഏതു വരിയേക്കാളും എത്രയോ താഴെയാണ് തന്റെ വരികളെന്നും ഹരിനാരായണ്‍ പറഞ്ഞു.

author-image
Web Desk
New Update
'തമ്പി സാറിന്റെ പാട്ടുകള്‍ ക്ലീഷേ അല്ല; അദ്ദേഹത്തിന്റെ ഏതു വരിയേക്കാളും എത്രയോ താഴെയാണ് എന്റെ വരികള്‍'

തൃശൂര്‍: കേരള സാഹിത്യ അക്കാദമി-ശ്രീകുമാരന്‍ തമ്പി വിവാദത്തില്‍ പ്രതികരണവുമായി ഗാനരചയിതാവ് ഹരിനാരായണന്‍. ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകള്‍ ക്ലീഷേ അല്ല. അദ്ദേഹത്തിന്റെ ഏതു വരിയേക്കാളും എത്രയോ താഴെയാണ് തന്റെ വരികളെന്നും ഹരിനാരായണ്‍ പറഞ്ഞു.

കേരളഗാനവുമായി ബന്ധപ്പെട്ട് ശ്രീകുമാരന്‍ തമ്പിയുടെ പങ്ക് ഇന്നലെയാണ് അറിഞ്ഞത്. മലയാളി ഇന്നു പാടി നടക്കുന്ന പ്രണയഗാനങ്ങളെല്ലാം നല്‍കിയത് ശ്രീകുമാരന്‍ തമ്പിയാണ്. തമ്പി സാറിന്റെ പാട്ടിനു വേറെ താരതമ്യങ്ങളില്ല. അദ്ദേഹത്തിന് ഇങ്ങനെ ഒരു മനോവിഷമം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഈ പാട്ടെഴുതാന്‍ തയാറാകുമായിരുന്നില്ല. പറഞ്ഞു.

കേരള ഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശ്രീകുമാരന്‍ തമ്പിയുടെ പാട്ടില്‍ ക്ലീഷേ പ്രയോഗങ്ങളാണ് ഉണ്ടായിരുന്നതെന്നും അതുകൊണ്ടാണ് പാട്ട് നിരാകരിച്ചതെന്നാണ് സച്ചിദാനന്ദന്‍ പറഞ്ഞത്.

പാട്ട് തിരഞ്ഞെടുത്തത് കവികളും പ്രഗത്ഭരും അടങ്ങിയ കമ്മിറ്റിയാണ്. തമ്പിയുടെ പാട്ട് കമ്മിറ്റിയില്‍ ഒരാള്‍ക്കും അഗീകരിക്കാന്‍ തോന്നിയില്ല. പാട്ടിനെ നിരാകരിച്ച വിവരം സെക്രട്ടറി അറിയിച്ചെന്നാണ് തോന്നുന്നതെന്നും അക്കാദമി ചെയര്‍മാന്‍ പറഞ്ഞു.

ചെറിയ കാര്യങ്ങളെ വലിയ വിവാദങ്ങളാക്കി സമൂഹമാധ്യമങ്ങളില്‍ മാറ്റുകയാണ്. ഹരിനാരായണന്റെ പാട്ടാണ് കമ്മിറ്റി അംഗീകരിച്ചത്. പാട്ടിന് ബിജിപാല്‍ സംഗീതം നല്‍കുമെന്നും സച്ചിദാനന്ദന്‍ അറിയിച്ചു.

സര്‍ക്കാരിനായി കേരള ഗാനം എഴുതാന്‍ സാഹിത്യ അക്കാദമി സമീപിച്ചെന്നും ഗാനമെഴുതി നല്‍കിയ ശേഷം അക്കാദമിയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചില്ലെന്നുമാണ് ശ്രീകുമാരന്‍ തമ്പി വിമര്‍ശിച്ചത്.

അതിനിടെ സച്ചിദാനന്ദനെതിരെ അതിരൂക്ഷ പ്രതികരണവുമായി ശ്രീകുമാരന്‍ തമ്പിയും രംഗത്തുവന്നു. സ്വയം പ്രഖ്യാപിത അന്താരാഷ്ട്ര കവിയാണ് സച്ചിദാനന്ദന്‍ എന്നാണ് ശ്രീകുമാരന്‍ തമ്പി തുറന്നടിച്ചത്.

sreekumaran thampi k satchidanandan harinarayanan