ടെല്‍അവീവ്: 'നരക തുല്യമായ അവസ്ഥയിലൂടെയാണ് കടന്നു പോയത്.' രണ്ടാഴ്ചത്തെ തടവിന് ശേഷം തിങ്കളാഴ്ച ഹമാസ് മോചിപ്പിച്ച 85 കാരി യോക് വേഡ് ലിഫ്ഷിറ്റ്‌സിന്റെ വാക്കുകളാണിവ. ഹമാസ് മോചിപ്പിച്ച ഇസ്രയേലി വനിതകളായ നൂറിത് കൂപ്പറും യോക് വേഡ് ലിഫ്ഷിറ്റ്‌സും മാധ്യമങ്ങളോട് സംസാരിക്കവെയാണ് അനുഭവം വെളിപ്പെടുത്തിയത്. ഇരുന്നൂറിലേറെ ബന്ദികളെ ഹമാസ് പാര്‍പ്പിച്ചിരിക്കുന്നത് ഭൂഗര്‍ഭ തുരങ്കങ്ങളില്‍ ആണെന്നും ഇവര്‍ പറഞ്ഞു.
മിസ് ലിഫ്ഷിറ്റ്സിനെയും ഭര്‍ത്താവിനെയും ഹമാസ് മോട്ടോര്‍ ബൈക്കുകളിലാണ് കടത്തികൊണ്ടുപോയത്. യാത്രയ്ക്കിടെ വടികൊണ്ട് അടിയേറ്റതായും അവര്‍ വെളിപ്പെടുത്തി. എന്നാല്‍, അതിന് ശേഷം ബന്ദികളോട് ഹമാസ് നല്ല രീതിയിലാണ് പെരുമാറിയതെന്നും അവര്‍ പറഞ്ഞു.
ഈജിപ്തിലെ റഫാ അതിര്‍ഥിയില്‍ വച്ച് സ്ത്രീകളെ റെഡ് ക്രോസിന് കൈമാറുന്ന ഘട്ടത്തില്‍ യോക് വേഡ് ലിഫ്ഷിറ്റ്‌സ് മുത്തശ്ശി ഹമാസ് സംഘത്തിന് കൈ കൊടുക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു. തോക്കുധാരികള്‍ക്ക് കൈ കൊടുത്തത് എന്തിനാണെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, ബന്ദികളാക്കിയവര്‍ തന്നോട് നന്നായി പെരുമാറിയെന്നും ബാക്കിയുള്ള ബന്ദികള്‍ നല്ല നിലയിലാണ് എന്നുമായിരുന്നു ഷിഫ്ഷിറ്റ്‌സിന്റെ മറുപടി.
ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലിലെ നിര്‍ ഓസ് കിബ്ബട്ട്‌സില്‍ നിന്നാണ് ഭര്‍ത്താവ് ഒഡെഡിനൊപ്പം ലിഫ്ഷിറ്റ്‌സിനെ തട്ടിക്കൊണ്ടുപോയത്. ഭര്‍ത്താവിനെ ഹമാസ് വിട്ടയച്ചിട്ടില്ല.
വയോധികയായ അമ്മയെ ഏതാനും കിലോമീറ്ററുകള്‍ നടത്തിച്ചെന്ന് മകള്‍ ഷാരോണ്‍ ലിഫ്ഷിറ്റ്‌സ് പറഞ്ഞു. ഇവരാണ് ലിഫ്ഷിറ്റ്‌സിന് വേണ്ടി മാധ്യമങ്ങള്‍ക്ക് പരിഭാഷ നല്‍കിയത്. ചിലന്തിവല പോലെ തോന്നിക്കുന്ന ഒരു വലിയ തുരങ്കത്തിലേക്കാണ് തന്റെ അമ്മയെ കൊണ്ടുപോയതെന്ന് ഷാരോണ്‍ പറഞ്ഞു.
ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം താനടക്കം കിബ്ബൂട്ട്സില്‍ നിന്ന് അഞ്ച് പേരെ പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി. അവിടെ, ഒരു ഗാര്‍ഡും, പാരാമെഡിക്കല്‍ ടീമിനും ഡോക്ടര്‍ക്കും മാത്രമാണ് പ്രവേശനമുണ്ടായിരുന്നത്. ലിഫ്ഷിറ്റ്‌സ് പറഞ്ഞു.
തുരങ്കം വൃത്തിയുള്ളതായിരുന്നുവെന്നും ബന്ദികള്‍ക്ക് കിടക്കാന്‍ തറയില്‍ മെത്തകളുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഗാസയിലേക്കുള്ള യാത്രാമധ്യേ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബന്ദിയെ ഡോക്ടര്‍ ചികിത്സിച്ച കാര്യവും അവര്‍ വിവരിച്ചു.
'ഞങ്ങള്‍ക്ക് അസുഖം ബാധിക്കുന്നില്ലെന്ന് അവര്‍ ഉറപ്പുവരുത്തിയിരുന്നു. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ഞങ്ങളെ പരിശോധിക്കാന്‍ ഡോക്ടര്‍ എത്തുമായിരുന്നു. ലിഫ്ഷിറ്റ്‌സ് പറഞ്ഞു. ആവശ്യമായ മരുന്നുകളും അവിടെ ലഭ്യമായിരുന്നു.സ്ത്രീകളായ ബന്ധികളുടെ പരിചരണത്തിനായി സ്ത്രീകളും അവിടെയുണ്ടായിരുന്നു.' 'അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹമാസ് ഗാര്‍ഡുകള്‍ കഴിച്ചിരുന്ന അതേ ഭക്ഷണമാണ് ബന്ദികളും കഴിച്ചിരുന്നത് എന്ന് മകള്‍ ഷാരോണ്‍ പറഞ്ഞു.
മിസ് ലിഫ്ഷിറ്റ്സും ന്യൂറിറ്റ് കൂപ്പറും മോചിതരാകുന്നതിന് മണിക്കൂറുകള്‍ മുമ്പ് ഹമാസിന്റെ ബോഡി ക്യാമറകളില്‍ നിന്ന് കണ്ടെടുത്ത ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഇസ്രായേല്‍ സൈന്യം സ്‌ക്രീനിംഗ് നടത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹമാസിന്റെ തോക്കുധാരികള്‍ റോഡില്‍ സിവിലിയന്‍മാരെ വെടിവെച്ചുകൊന്ന ശേഷം ആഹ്ലാദിക്കുന്നതിന്റെയും, കിബ്ബുത്സിമില്‍ താമസിക്കുന്ന കുട്ടികളെയും സ്ത്രീകളെയും വീടുകളില്‍ കയറി കൊലപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങളായിരുന്നു അതിലെന്നുമാണ് ബിബിസി റിപ്പോര്‍ട്ട്.
ലിഫ്ഷിറ്റ്‌സും 83 കാരനായ ഭര്‍ത്താവ് ഒഡെഡും ഗാസയില്‍ നിന്ന് രോഗികളെ ഇസ്രായേലിലെ ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ച സാമൂഹ്യ പ്രവര്‍ത്തകരാണ്.
ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിച്ച ഒരു പത്രപ്രവര്‍ത്തകനാണ് ഒഡെഡ് എന്ന് ഷാരോണ്‍ ബിബിസിയോട് പറഞ്ഞു.
നാഷണല്‍ യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ് പറയുന്നതനുസരിച്ച്, അദ്ദേഹം അല്‍ ഹാമിഷ്മര്‍ എന്ന പത്രത്തില്‍ ജോലി ചെയ്തിരുന്നു, 1982 ല്‍ ബെയ്‌റൂട്ടിലെ രണ്ട് ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നടന്ന കൂട്ടക്കൊലയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് അദ്ദേഹം.
200ലധികം പേര്‍ ഇപ്പോഴും ബന്ദികളാണെന്നാണ് ഇസ്രായേല്‍ പറയുന്നത്. മോചിതനായ നൂറ് കൂപ്പറിന്റെ ഭര്‍ത്താവും ഇവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
അതേ സമയം ഇസ്രയേലിന്റെ ആക്രമണത്തില്‍
കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു.വെടിനിര്‍ത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടില്ലെന്നാണ് അമേരിക്കയുടെ നിലപാട്. ഹമാസിനെതിരായ യുദ്ധത്തിന് ഫ്രാന്‍സും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ധനം കടത്തിവിടില്ലെന്ന് പിടിവാശി തുടരുന്ന ഇസ്രയേല്‍, ഗാസയെ കൂട്ടമരണത്തിലേക്ക് തള്ളിവിടുകയാണെന്ന് സന്നദ്ധസംഘടനകള്‍ പറയുന്നു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">