ദോഹ: ഇസ്രായേലുമായി വെടിനിര്‍ത്തലിനൊരുങ്ങി ഹമാസ്. വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്‍കിയത് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയാണ്. സമാധാനം പുനസ്ഥാപിക്കാന്‍ ഖത്തര്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് പിന്നാലെയാണ് പ്രതികരണവുമായി ഹമാസ് നേതാവ് എത്തിയത്.
വെടിനിര്‍ത്തലിനു പകരമായി ഹമാസ് തടവിലാക്കിയ 240 ബന്ദികളില്‍ ചിലരെ വിട്ടയക്കേണ്ടി വരും. അതിനിടെ, മൂന്നു ദിവസത്തെ വെടിനിര്‍ത്തലിനായി 50 ബന്ദികളെ കൈമാറാന്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനൊപ്പം ഇസ്രയേലിലെ ജയിലുകളില്‍ കഴിയുന്ന 300 പലസ്തീനികളെ മോചിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.