അമേരിക്കയില്‍ വെടിവെയ്പ്പ്; 16 പേര്‍ കൊല്ലപ്പെട്ടു, അക്രമിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്ത്

അമേരിക്കയിലെ ലവിസ്റ്റന്‍ പട്ടണത്തില്‍ നടന്ന വെടിവെയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റു.രണ്ട് സ്ഥലങ്ങളിലാണ് വെടിവെയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

author-image
Priya
New Update
അമേരിക്കയില്‍ വെടിവെയ്പ്പ്; 16 പേര്‍ കൊല്ലപ്പെട്ടു, അക്രമിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്ത്

വാഷിങ്ടണ്‍: അമേരിക്കയിലെ ലവിസ്റ്റന്‍ പട്ടണത്തില്‍ നടന്ന വെടിവെയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റു.രണ്ട് സ്ഥലങ്ങളിലാണ് വെടിവെയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

സ്‌പെയര്‍ടൈം റിക്രിയേഷന്‍, സ്‌കീംഗീസ് ബാര്‍ & ഗ്രില്‍ റെസ്റ്റോറന്റ്, വാള്‍മാര്‍ട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് ഉണ്ടായത്. അക്രമം നടത്തിയത് എന്തിനാണെന്നോ എത്ര പേരുണ്ടായിരുന്നെന്നോ വ്യക്തമല്ല.

പ്രതികളില്‍ ഒരാളുടേതെന്ന് സംശയിക്കുന്ന ചിത്രങ്ങള്‍ ആന്‍ഡ്രോസ്‌കോഗിന്‍ കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നീളന്‍ കൈയുള്ള ഷര്‍ട്ടും ജീന്‍സും ധരിച്ച് റൈഫിള്‍ പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്.

ഇയാളെ തിരിച്ചറിയുന്നവര്‍ അറിയിക്കാന്‍ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രതികളെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടരുകയാണ്.

death america shoot