ഓർത്തഡോക്സ് സഭയുടെ കടുത്ത എതിർപ്പിനിടെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ഗ്രീസ്; കുഞ്ഞുങ്ങളെ ദത്തെടുക്കാനും അനുമതി

വ്യാഴാഴ്ചയാണ് ലോകശ്രദ്ധേയമായ തീരുമാനമുണ്ടായത്.ഇതോടെ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ യാഥാസ്ഥിതിക ക്രിസ്ത്യൻ രാജ്യമായി ഗ്രീസ് മാറി

author-image
Greeshma Rakesh
New Update
ഓർത്തഡോക്സ് സഭയുടെ കടുത്ത എതിർപ്പിനിടെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ഗ്രീസ്; കുഞ്ഞുങ്ങളെ ദത്തെടുക്കാനും അനുമതി

ഗ്രീസ്: ഗ്രീസില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി.മാത്രമല്ല സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനും അനുമതിയായി. രാജ്യത്തെ ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് പാര്‍ലമെന്‍റ് ചരിത്രപരമായ തീരുമാനമെടുത്തത്.വ്യാഴാഴ്ചയാണ് ലോകശ്രദ്ധേയമായ തീരുമാനമുണ്ടായത്.ഇതോടെ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ യാഥാസ്ഥിതിക ക്രിസ്ത്യൻ രാജ്യമായി ഗ്രീസ് മാറി. 

 

രാജ്യത്തെ പ്രതിപക്ഷത്തിന്‍റെ പ്രതിനിധികള്‍ പോലും തീരുമാനത്തെ അംഗീകരിച്ച് വോട്ട് രേഖപ്പെടുത്തിയതോടെയാണ് ചരിത്രപരമായ മാറ്റത്തിലേയ്ക്ക് ഗ്രീസ് കടന്നത്. പ്രധാന പ്രതിപക്ഷമായ സിറിസ ഉൾപ്പെടെ നാല് ഇടതുപക്ഷ പാർട്ടികളും ബില്ലിനെ പിന്തുണച്ചു.

കുട്ടികളുള്ള, വിവാഹിതരായ സ്വവർഗ പങ്കാളികൾക്ക് പൂർണ രക്ഷാകർതൃ അവകാശങ്ങൾ ബിൽ നൽകുന്നുണ്ട്. ഗ്രീസിലെ എല്‍ ജി ബി ടി ക്യൂ സമൂഹം സന്തോഷത്തോടെയും അത്ഭുതത്തോടെയുമാണ് ഈ ചരിത്ര നിമിഷത്തെ വരവേറ്റത്. സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്ന മുപ്പത്തിയേഴാമത് രാജ്യമാണ് ഗ്രീസ്.

Same Sex Marriage LGBTQ orthodox christian country greece