പൗരത്വ ഭേദഗതി നിയമം മുസ്ലീം വിരുദ്ധമല്ലെന്ന് ഗവർണർ;കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

പൗരത്വ നിയമം കേന്ദ്ര സർക്കാരിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും ബിജെപിയുടേത് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിർത്താനുള്ള ഹീനമായ ഫാസിസ്റ്റ് തന്ത്രമാണെന്നും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ നീക്കം കോൺഗ്രസ് ചെറുക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

author-image
Greeshma Rakesh
New Update
പൗരത്വ ഭേദഗതി നിയമം മുസ്ലീം വിരുദ്ധമല്ലെന്ന് ഗവർണർ;കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമം മുസ്ലീം വിരുദ്ധമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിഎഎ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഡൽഹിയിൽവച്ചാണ് ഗവർണറുടെ പ്രതികരണം.പൗരത്വ ഭേദഗതി നിയമം വർഷങ്ങൾക്ക് മുന്നേ നൽകിയിരുന്ന ഉറപ്പാണ്.അത് ജനങ്ങൾക്ക് എതിരല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

അതേസമയം പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നാണ് പിണറായി സർക്കാരിന്റെ നിലപാട്.തെഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്രസർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

 

മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരൻമാരായി കണക്കാക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പലവട്ടം സർക്കാർ ആവർത്തിച്ചതാണ്. അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളത്. ഈ വർഗീയ വിഭജന നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കേരളമാകെ ഒന്നിച്ച് നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ നിയമം കേന്ദ്ര സർക്കാരിന്റെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും ബിജെപിയുടേത് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിർത്താനുള്ള ഹീനമായ ഫാസിസ്റ്റ് തന്ത്രമാണെന്നും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ നീക്കം കോൺഗ്രസ് ചെറുക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.നിയമഭേദഗതിയനുസരിച്ച് ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങൾക്കു പൗരത്വം ലഭിക്കും.

 

kerala pinarayi vijayan governor central government narendra modi vd satheesan arif muhammed khan Citizenship Amendment Act