ഡല്‍ഹി: തന്റെ വാഹനത്തിനടുത്ത് പ്രതിഷേധക്കാര്‍ എത്തിയാല്‍ പുറത്തിറങ്ങുമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കരിങ്കൊടി പ്രതിഷേധം ആകാം.
ഗുണ്ടകളോടും സാമൂഹ്യവിരുദ്ധരോടും സന്ധിയില്ല. എസ്എഫ്‌ഐയ്ക്ക് ബാനര്‍ ഉയര്‍ത്താനുള്ള അവകാശമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, ആരിഫ് മുഹമ്മദ് ഖാനെ കലാലയങ്ങളില്‍ കാലുകുത്തിക്കില്ലെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് എസ്എഫ്ഐ.
ഇത് അവഗണിച്ച് താന്‍ ഇന്ന് കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ എത്തുമെന്ന നിലപാടിലാണ് ഗവര്‍ണറുള്ളത്. സര്‍വ്വകലാശാല ഗസ്റ്റ്ഹൗസിലാണ് അദ്ദേഹം താമസിക്കുന്നത്.
കൂടാതെ, തിങ്കളാഴ്ച ക്യാമ്പസില്‍ നടക്കുന്ന സെമിനാറിലും അദ്ദേഹം പങ്കെടുക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഗവര്‍ണര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ ബാനറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ് എസ്എഫ്‌ഐ . ചാന്‍സലര്‍ ഗോ ബാക്ക്, മിസ്റ്റര്‍ ചാന്‍സലര്‍ യു ആര്‍ നോട്ട് വെല്‍ക്കം, സംഘി ചാന്‍സലര്‍ വാപസ് ജാവോ എന്നിങ്ങനെ മൂന്ന് ബാനറുകളാണ് ഉയര്‍ത്തിയത്.