തിരുവനന്തപുരം: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസ് ഡിആര്‍ഐ പരിശോധനയില്‍ 6 കിലോ സ്വര്‍ണമാണ് പിടികൂടിയത്. പതിനാല് പേരാണ് അറസ്റ്റിലായത്. ഇവരില്‍ 13 പേര്‍ ശ്രീലങ്കന്‍ പൗരന്‍മാരാണ്, ഒരാള്‍ ഇന്ത്യക്കാരനും.
രാവിലെ ശ്രീലങ്കന്‍ എയര്‍ലൈന്‍സിലെത്തിയ ഇവരെക്കുറിച്ച് ഡിആര്‍ഐക്ക് കൃത്യമായ വിവരം ലഭിച്ചിരുന്നു. തിരുപ്പുരിലെ തുണി വ്യാപാരികളാണെന്ന് അവകാശപ്പെട്ടാണ് സ്വര്‍ണം കടത്തിയത്. കടത്തിയ സ്വര്‍ണത്തിന്റെ മൂല്യം 3.25 കോടി രൂപ വരും.
പിടിയിലായ ശ്രീലങ്കക്കാരില്‍ 10 പേര്‍ വനിതകളാണ്. ഉള്‍വസ്ത്രങ്ങളിലും ഷൂകളിലും ജാക്കറ്റുകളിലുമാണ് സ്വര്‍ണം ഒളിപ്പിച്ചത്.