ആംസ്റ്റർഡാം: രാജ്യത്തെ നിയമത്തേക്കാൾ പ്രധാനം ഖുറാൻ ആണെന്ന് കരുതുന്ന മുസ്ലീങ്ങളോട് രാജ്യം വിടണമെന്ന് നെതർലൻഡ്‌സിലെ ഫ്രീഡം പാർട്ടി (പിവിവി) നേതാവ് ഗീർട്ട് വൈൽഡേഴ്‌സ്.
നെതർലൻഡ്‌സിൽ തീവ്ര വലതുപക്ഷ പാർട്ടിയുടെ അപ്രതീക്ഷിത വിജയത്തിന് ശേഷം നടന്ന പ്രസംഗത്തിലാണ് ഗീർട്ട് വൈൽഡേഴ്‌സിന്റെ വിവാദ പരാമർശം. പ്രസംഗത്തിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.എന്നാൽ വീഡിയോയുടെ തീയതിയോ മറ്റു വിവരങ്ങളോ ലഭ്യമല്ല.
പ്രസംഗത്തിൽ ഇസ്‌ലാമിനെ വെറുപ്പിന്റെയും ഭീകരതയുടെയും മതമായി മുദ്രകുത്തിയ വൈൽഡേഴ്‌സ് മുസ്‌ലിംങ്ങളെയും പള്ളികളെയും ഇസ്ലാമിക കേന്ദ്രങ്ങളെയും അടിച്ചമർത്തുമെന്നും പ്രതിജ്ഞ ചെയ്തു.
“നമ്മുടെ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും നമ്മുടെ അടിസ്ഥാന മൂല്യങ്ങളെയും ബഹുമാനിക്കാത്ത, നമ്മുടെ മതേതര നിയമങ്ങളേക്കാൾ പ്രധാനമായി ഖുർആനിന്റെ നിയമങ്ങളെ കാണുന്ന നെതർലൻഡിലെ എല്ലാ മുസ്ലീങ്ങളും ഒരു ഇസ്ലാമിക രാജ്യത്തേക്ക് പോകുക'-അദ്ദേഹം പറഞ്ഞു.
അതെസമയം തീവ്ര വലതുപക്ഷ പാർട്ടിയുടെ അപ്രതീക്ഷിത വിജയത്തിന് പിന്നാലെ കടുത്ത ഇസ്ളാമിക വിരോധിയായ ഗീർട്ട് വൈൽഡേഴ്‌സ് നെതർലാന്റ് പ്രധാനമന്ത്രിയാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യ നിറയേ ജനാധിപത്യം ആണെന്നും പാക്കിസ്ഥാൻ 100% ഭീകര രാജ്യമാണെന്നും പ്രഖ്യാപിച്ച ഗീർട്ട് വൈൽഡേഴ്‌സ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത് ലോകത്തെ ഇസ്ളാം മത വിഭാഗത്തിനെല്ലാം വലിയ ഒരു ഞെട്ടലും ആശ്ചര്യവുമായിരിക്കുകയാണ്.