ആലപ്പുഴ: അടി കൊടുത്തിട്ട് അത് വിപ്ലവമാണെന്നും ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ലെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. വാക്കും പ്രവൃത്തിയും നല്ലതാവണം. പൂയപ്പളളി തങ്കപ്പന്‍ രചിച്ച സരസകവി മൂലൂര്‍ എസ് പത്മനാഭപ്പണിക്കര്‍ കവിതയിലെ പോരാട്ട വീര്യം എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു സുധാകരന്‍.
രാജ്യത്ത് 12 ശതമാനമായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. ഇപ്പോഴത് 2.5 ശതമാനമായി മാറി. കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ 47 ശതമാനമാണ്. എല്ലാത്തിനും മേലെയാണെന്ന അഹങ്കാരം മാറ്റി ഒരുപാട് മുന്നോട്ടു പോകേണ്ട പ്രസ്ഥാനമാണെന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കണം.
കമ്മ്യൂണിസ്റ്റുകാര്‍ മാത്രം വോട്ടു ചെയ്താല്‍ ജയിക്കുമോ എന്നു ചോദിച്ച സുധാകരന്‍, കണ്ണൂരില്‍ എവിടെയെങ്കിലും ഉണ്ടായേക്കാമെന്നും ആലപ്പുഴയില്‍ എങ്ങുമില്ലെന്നും പറഞ്ഞു. മറ്റുള്ളവര്‍ക്കു കൂടി സ്വീകാര്യനാകണം. അങ്ങനെയാണ് പ്രസ്ഥാനം വളരുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.