ആലപ്പുഴ: ഇടതുപക്ഷത്തിനെയും സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി. സുധാകരന്‍. അപേക്ഷിച്ചാല്‍ ആ ദിവസം മുതല്‍ പെന്‍ഷന്‍ നല്‍കണം. അപേക്ഷ കണ്ടെത്തുന്ന ദിവസം മുതലല്ല പെന്‍ഷന്‍ നല്‍കേണ്ടത്. പെന്‍ഷന് അപേക്ഷിച്ചാലും പാസാക്കില്ല.
ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചിലര്‍ക്കെല്ലാം സൂക്കേട് കൂടുതലാണ്. അവരൊന്നും കൊടുക്കില്ല. എന്നിട്ട് അവരുടെ വീടിന് മുമ്പില്‍ ഓണക്കാലത്ത് പോയിരുന്ന് നാണം കെടുത്തി, നോട്ടീസ് ഒട്ടിച്ചപ്പോഴേ വിളിച്ചുകൊടുത്തു. ജി സുധാകരന്‍ അദ്ദേഹം പറഞ്ഞു.
നിലത്തെഴുത്ത് കളരിയെന്നൊരു വാചകം പോലും കരളത്തിലെ വിദ്യാഭ്യാസമന്ത്രിക്ക് അറിയില്ല. നിയമസഭയില്‍ ഇപ്പോള്‍ ഒരു എം.എല്‍.എയും മിണ്ടാറില്ലല്ലോ. ഞങ്ങളൊക്കെ മിണ്ടിയിരുന്നെന്നും നിയമസഭയില്‍ പറഞ്ഞിട്ടാണ് ആശാ വര്‍ക്കര്‍മാര്‍ക്ക് 1,000 രൂപ ഗ്രാന്‍ഡ് മാസം നേടിയെടുത്തതെന്നും ജി സുധാകരന്‍ പറഞ്ഞു.