ശബരിമലയില്‍ സൗജന്യ വൈഫൈ; 15 വൈ ഫൈ ഹോട് സ്‌പോട്ടുകള്‍, അരമണിക്കൂര്‍ ഉപയോഗിക്കാം

ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി ദേവസ്വം ബോര്‍ഡ്.ഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

author-image
Priya
New Update
ശബരിമലയില്‍ സൗജന്യ വൈഫൈ; 15 വൈ ഫൈ ഹോട് സ്‌പോട്ടുകള്‍, അരമണിക്കൂര്‍ ഉപയോഗിക്കാം

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് സൗജന്യ വൈഫൈ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി ദേവസ്വം ബോര്‍ഡ്.ഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

ബി.എസ്.എന്‍.എല്ലുമായി സഹകരിച്ചാകും ഭക്തര്‍ക്ക് സേവനം ലഭ്യമാക്കുന്നത്. ഒരാള്‍ക്ക് പരമാവധി അരമണിക്കൂര്‍ സമയമാണ് സൗജന്യ വൈഫൈ ലഭിക്കുക.

നടപ്പന്തല്‍, തിരുമുറ്റം, സന്നിധാനം, മാളികപ്പുറം , ആഴിയുടെ ഭാഗത്തും മാളികപ്പുറത്തുള്ള അപ്പം - അരവണ കൗണ്ടറുകള്‍, മരാമത്ത് കോംപ്ലക്‌സ്, ആശുപത്രികള്‍ എന്നിവിടങ്ങളിലായി ആകെ 15 വൈ ഫൈ ഹോട് സ്‌പോട്ടുകളാകും ഉണ്ടാവുക.

നിലവില്‍ പമ്പ എക്‌സ്‌ചേഞ്ച് മുതല്‍ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി, മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ പുതിയ വൈഫൈ പദ്ധതിക്കായുള്ള അടിസ്ഥാനസൗകര്യം വളരെ വേഗം ബി.എസ്.എന്‍.എല്ലിന് പൂര്‍ത്തിയാക്കാനാകും. ഉയര്‍ന്ന ഗുണനിലവാരമുള്ള എ.ഡി.എസ്.എല്‍ കേബിളുകളാകും ഇവിടെ ഉപയോഗിക്കുക. ക്യു കോംപ്ലക്സ്സുകളില്‍ സൗജന്യ വൈഫെ സേവനം ബി.എസ്.എന്‍.എല്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

Sabarimala wifi