മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യ മണ്ണെണ്ണ ഒരു വര്‍ഷത്തേക്ക് കൂടി: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം നോര്‍ത്ത്, സൗത്ത്, അടിമലത്തുറ എന്നീ മത്സ്യ ഗ്രാമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 322 ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ബോട്ടുകള്‍ക്ക് നിലവില്‍ സൗജന്യമായി നല്‍കി വരുന്ന മണ്ണെണ്ണ ഒരു വര്‍ഷം കൂടി നല്‍കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.

author-image
Web Desk
New Update
മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യ മണ്ണെണ്ണ  ഒരു വര്‍ഷത്തേക്ക് കൂടി: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

 

തിരുവനന്തപുരം: വിഴിഞ്ഞം നോര്‍ത്ത്, സൗത്ത്, അടിമലത്തുറ എന്നീ മത്സ്യ ഗ്രാമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 322 ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ബോട്ടുകള്‍ക്ക് നിലവില്‍ സൗജന്യമായി നല്‍കി വരുന്ന മണ്ണെണ്ണ ഒരു വര്‍ഷം കൂടി നല്‍കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഇതിനായി 27 കോടി രൂപ മത്സ്യഫെഡിന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍) കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാസാന്ത അവലോകന യോഗത്തിന് ശേഷം വിഴിഞ്ഞത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൂടാതെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായ ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെട്ട കട്ടമരത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരമായി 2.22 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ ഈ തുകയും വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

2024 മെയ് മാസത്തില്‍ തന്നെ പോര്‍ട്ട് കമ്മീഷന്‍ ചെയ്യും. ഇതിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതായി മന്ത്രി പറഞ്ഞു. അവലോകന യോഗത്തില്‍ വിസില്‍ എം.ഡി ദിവ്യ എസ്.അയ്യര്‍, അദാനി പോര്‍ട്ട് സി.ഇ.ഓ രാജേഷ് ഝാ, ഓപ്പറേഷന്‍ മാനേജര്‍ സുഷീല്‍ നായര്‍ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

kerala vizhinjam port ahamed devarkovil minister for ports