നാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം; അസം സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു

കുറുപ്പംപടി വട്ടക്കാട്ടുപടിയിൽ നാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം. സംഭവത്തെ തുടർന്ന് അസം സ്വദേശികളായ സജാലാൽ, ഉബൈദുള്ള എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

author-image
Hiba
New Update
നാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം; അസം സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു

പെരുമ്പാവൂർ: കുറുപ്പംപടി വട്ടക്കാട്ടുപടിയിൽ നാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം. സംഭവത്തെ തുടർന്ന് അസം സ്വദേശികളായ സജാലാൽ, ഉബൈദുള്ള എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അതിഥി തൊഴിലാളികളായ ദമ്പതികളുടെ നാലു വയസുള്ള മകൾക്ക് നേരെയാണ് അതിക്രമണം ഉണ്ടായത്. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം.

ഇന്നലെ വൈകിട്ട് വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവമുണ്ടായത്. ഇതേ പ്ലൈവുഡ് കമ്പനിയിലാണ് കുട്ടിയുടെ മാതാവ് ജോലി ചെയ്യുന്നത്. കുട്ടി സ്കൂളിന് ശേഷം ഇവിടെ എത്തുകയായിരുന്നു. ഇവിടെ ജോലി നോക്കിയിരുന്ന രണ്ടു പേർ കുട്ടിയെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായാണ് വിവരം.

കുട്ടിക്ക് ശാരീരികമായ അസ്വസ്ഥതകൾ അനുഭവപെട്ടതോടെ മാതാപിതാക്കൾ വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് അറിയിച്ചത്.

kerala police police custody sexually assaulted