ഗുവാഹത്തി: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. അക്രമത്തില്‍ നാല് പേര്‍ വെടിയേറ്റു മരിച്ചു. തൗബാല്‍ ജില്ലയിലാണ് അക്രമമുണ്ടായത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കൂടുതല്‍ പൊലീസ് സംഘത്തെ സംഘര്‍ഷമേഖലയിലേക്ക് അയച്ചു. കഴിഞ്ഞ ദിവസം ഒരു കൗമാരക്കാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. പൊലീസ് വാഹനത്തിനുനേരെയും ആക്രമണമുണ്ടായി.
മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും അടിയന്തര യോഗം വിളിച്ചു.