'ഇത് തന്റെ സമയമല്ല'; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്

ഒപി (ഗ്രാൻഡ് ഓൾഡ് പാർട്ടി അഥവാ റിപ്പബ്ലിക്കൻ പാർട്ടി) ഡിബേറ്റിൽ പെൻസിന്റെ നിലപാടുകൾക്ക് വോട്ട് കുറഞ്ഞിരുന്നു. റിപ്പബ്ലിക്കൻ വോട്ടർമാരുടെ പിന്തുണ നേടാൻ സാധിക്കാതെ വന്നതോടെയാണ് തെരഞ്ഞെടുപ്പിൽ നിന്ന് പെൻസിന്റെ പിന്മാറ്റം.

author-image
Greeshma Rakesh
New Update
'ഇത് തന്റെ സമയമല്ല'; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്

വാഷിംഗ്ടൺ: 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി മുൻ യുഎസ് വൈസ് പ്രസിഡന്റും റിപ്പബ്ലിക് നേതാവുമായ മൈക്ക് പെൻസ്.
ഇത് എന്റെ സമയമല്ല എന്ന് പറഞ്ഞാണ് പിന്മാറ്റം. ശനിയാഴ്ച ഉച്ചയ്ക്ക് ലാസ് വെഗാസിൽ നടന്ന റിപ്പബ്ലിക്കൻ ജൂത സഖ്യത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. തന്റെ പ്രചാരണം താൽക്കാലികമായി നിർത്തിവച്ച ആദ്യത്തെ പ്രധാന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് പെൻസ്.

ഇതൊരു വലിയ യുദ്ധമാണെന്ന് തങ്ങൾക്കറിയാമായിരുന്നു. പക്ഷേ എനിക്ക് ഖേദമില്ലെന്നും മൈക്ക് പെൻസ് പറഞ്ഞു.ജിഒപി (ഗ്രാൻഡ് ഓൾഡ് പാർട്ടി അഥവാ റിപ്പബ്ലിക്കൻ പാർട്ടി) ഡിബേറ്റിൽ പെൻസിന്റെ നിലപാടുകൾക്ക് വോട്ട് കുറഞ്ഞിരുന്നു. റിപ്പബ്ലിക്കൻ വോട്ടർമാരുടെ പിന്തുണ നേടാൻ സാധിക്കാതെ വന്നതോടെയാണ് തെരഞ്ഞെടുപ്പിൽ നിന്ന് പെൻസിന്റെ പിന്മാറ്റം.

പെൻസിന് തെരഞ്ഞെടുപ്പ് പ്രചാരണം വലിയ തോതിൽ കടബാധ്യത ഉണ്ടാക്കി. സെപ്റ്റംബറിൽ $621,000 (£512,038) നൽകാനുള്ള ബാധ്യത പെൻസിന് ഉണ്ടായി.മാത്രമല്ല ബാങ്കിൽ 1.2 മില്യൺ ഡോളർ (989,446 പൗണ്ട്) മാത്രമാണുള്ളത്. മറ്റ് റിപ്പബ്ലിക്കൻ എതിരാളികളേക്കാൾ വളരെ കുറവാണ് ഇത്.

പ്രചാരണം നിർത്തുകയാണെന്നും, പക്ഷേ യാഥാസ്ഥിതിക മൂല്യങ്ങൾക്കായുള്ള പോരാട്ടം ഒരിക്കലും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം തന്റെ അനുയായികളെ അഭിസംബോധന ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.

2021 ജനുവരി 6 ലെ ക്യാപിറ്റൽ കലാപത്തെച്ചൊല്ലി ട്രംപുമായി പരസ്യമായി അഭിപ്രായവ്യത്യാസമുണ്ടായപ്പോഴും ജോ ബൈഡന്റെ 2020ലെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ സർട്ടിഫിക്കേഷനിൽ കോൺഗ്രസിൽ അധ്യക്ഷത വഹിച്ചപ്പോഴും പെൻസിന് നിരവധി റിപ്പബ്ലിക്കൻ വോട്ടർമാരുടെ പിന്തുണ നഷ്ടപ്പെട്ടു. ഡെമോക്രാറ്റിക് നേതാവിന്റെ തിരഞ്ഞെടുപ്പ് വിജയം മറികടക്കാൻ വിസമ്മതിച്ചപ്പോൾ ധൈര്യം ഇല്ലെന്ന് പറഞ്ഞ് ട്രംപ് പെൻസിനെ കുറ്റപ്പെടുത്തിയിരുന്നു.

നവംബർ 8 ന് നടക്കുന്ന മൂന്നാമത്തെ പ്രസിഡൻഷ്യൽ ഡിബേറ്റിന് തൊട്ടുമുമ്പാണ് റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രചാരണത്തിൽ നിന്ന് പിന്മാറാനുള്ള പെൻസിന്റെ തീരുമാനം.

usa mike pence us presidential election 2024