കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി; പാർട്ടി വിട്ട് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ, ബിജെപിയിലേക്കെന്ന് സൂചന

കോൺ​ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ ബിജെപിയിലേക്ക് ചേക്കേറി ഒരു മാസത്തിനുള്ളിലാണ് രണ്ടാമതൊരു നേതാവ് കൂടി പാർട്ടി വിടുന്നത്. ഇത് കോൺഗ്രസിനേൽക്കുന്ന രണ്ടാമത്തെ കനത്ത പ്രഹരമാകും.

author-image
Greeshma Rakesh
New Update
കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി; പാർട്ടി വിട്ട് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ, ബിജെപിയിലേക്കെന്ന് സൂചന

മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടി.കോൺഗ്രസിൽ നിന്ന് രാജിവച്ച് മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും എംഎൽഎയുമായ അശോക് ചവാൻ. വൈകാതെ ബിജെപിയിൽ ചേരുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം രാജി സമർപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

 

കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ ബിജെപിയിലേക്ക് ചേക്കേറി ഒരു മാസത്തിനുള്ളിലാണ് രണ്ടാമതൊരു നേതാവ് കൂടി പാർട്ടി വിടുന്നത്. ഇത് കോൺഗ്രസിനേൽക്കുന്ന രണ്ടാമത്തെ കനത്ത പ്രഹരമാകും.അതെസമയം ചവാനൊപ്പം മറ്റ് നിരവധി കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചനയുണ്ട്.

 

മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ശങ്കർറാവു ചവാന്റെ മകനാണ് അശോക് ചവാൻ. മഹാരാഷ്‌ട്രയിലെ കോൺഗ്രസ് നേതൃത്വത്തിനിടയിൽ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളാണ് അദ്ദേഹം. 2008 ഡിസംബർ 8 മുതൽ 2010 നവംബർ 9 വരെയായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്.

BJP congress maharashtra ashok chavan