പ്രളയക്കെടുതിയില്‍ തെക്കന്‍ തമിഴ്‌നാട്; കേന്ദ്ര സഹായം തേടി സംസ്ഥാന സര്‍ക്കാര്‍, മോദി- സ്റ്റാലിന്‍ കൂടിക്കാഴ്ച 19 ന്

തെക്കന്‍ തമിഴ്‌നാട്ടിലെ പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേന്ദ്ര സഹായം തേടി സംസ്ഥാന സര്‍ക്കാര്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രളയത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

author-image
Priya
New Update
പ്രളയക്കെടുതിയില്‍ തെക്കന്‍ തമിഴ്‌നാട്; കേന്ദ്ര സഹായം തേടി സംസ്ഥാന സര്‍ക്കാര്‍, മോദി- സ്റ്റാലിന്‍ കൂടിക്കാഴ്ച 19 ന്

ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടിലെ പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേന്ദ്ര സഹായം തേടി സംസ്ഥാന സര്‍ക്കാര്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രളയത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

എം കെ സ്റ്റാലിന്‍ കൂടിക്കാഴ്ചക്ക് സമയം തേടിയപ്പോള്‍ ചൊവ്വാഴ്ച കാണാമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.ഇന്ന് ഉച്ചയ്ക്ക് 12 ന് പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ചാകും മോദിയും സ്റ്റാലിനും കൂടിക്കാഴ്ച നടത്തുന്നത്.

തെക്കന്‍ തമിഴ്‌നാട്ടില്‍ അതിതീവ്ര മഴക്ക് ശമിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് ഇന്നും തമിഴ്‌നാട്ടിലെ 4 ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി എന്നീ ജില്ലകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

flood tamilnadu narendra modi m k stalin