ഗാങ്‌ടോക്: സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 23 സൈനികരെ കാണാതായി. ബുധനാഴ്ച ലാചെന്‍ താഴ്വരയിലാണ് സംഭവം.കാണായവര്‍ക്കായി സൈന്യം തിരച്ചില്‍ തുടങ്ങി.
ചുങ്താങ് അണക്കെട്ട് തുറന്നതോടെ നദിയില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു. ചില സ്ഥലങ്ങളില്‍ ജലനിരപ്പ് 20 അടി വരെ ഉയര്‍ന്നു.
വടക്കന്‍ സിക്കിമിലെ ലോനാക് തടാകത്തിനു സമീപം മേഘവിസ്‌ഫോടനം ഉണ്ടായതാണ് പ്രളയത്തിന് കാരണമായത്. ഇതിനു പിന്നാലെ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തുറന്ന് വിട്ടു.
സിങ്താമിനു സമീപം നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ഒഴുകിപ്പോയി. സിങ്താമില്‍ ടീസ്റ്റയ്ക്ക് കുറുകെയുണ്ടായിരുന്ന നടപ്പാലം തകര്‍ന്നു. ഇതേ തുടര്‍ന്ന് പശ്ചിമ ബംഗാളിലും നദീതീരത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.